“അംബേദ്കറെ അവതരിപ്പിക്കാൻ ലോകത്തുള്ള ഏറ്റവും ശക്തനായ നടൻ മമ്മൂട്ടി ആണെന്ന് ആദ്യ ഷോട്ടിൽ തന്നെ എനിക്ക് ബോധ്യമായി.”
ഇന്ത്യൻ സിനിമയിൽ എന്നെ വിസ്മയിപ്പിച്ച ഒരേ ഒരു നടനേയുള്ളൂ… അത് മലയാളത്തിന്റെ മമ്മൂട്ടിയാണ്. മമ്മൂട്ടി ഒരു മഹാനായ നടൻ ആണ്. വളരെ വ്യത്യസ്തമായ അഭിനയ ശൈലി ആണ് അദ്ദേഹത്തിനുള്ളത്. അക്കാദമിക് ഭാവങ്ങൾ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുവാൻ മമ്മൂട്ടിക്ക് ഒരു പ്രത്യേക കഴിവുണ്ട്.
മഹാനായ അംബേദ്കറുടെ ജീവിതം സിനിമയാക്കാൻ തീരുമാനിച്ചു അതിന്റെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ അംബേദ്കറുടെ മുഖസാദൃശ്യമുള്ള ഒരാളെ കണ്ടെത്തുവാൻ ഞങ്ങൾക്ക് സാധിച്ചില്ല. അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. ഏകദേശം 700 ഓളം നടന്മാരെ നിരീക്ഷിച്ചുവെങ്കിലും ഒരു തീരുമാനത്തിൽ എത്താൻ സാധിച്ചില്ല. അംബേദ്കറുടെ മുഖ സാദൃശ്യം ആയി ഒത്തു വന്ന ചില നടന്മാരുടെ കഴിവിൽ ഞങ്ങൾക്ക് ആശങ്കയും തോന്നി. ഒരു ഫിലിം മാഗസിനിൽ കണ്ട മമ്മൂട്ടിയുടെ ചിത്രം കമ്പ്യൂട്ടർ ഗ്രാഫിക്സ് സഹായത്താൽ അംബേദ്കർ ആയി രൂപപരിണാമം നടത്തിയപ്പോൾ വളരെ യോജിച്ചതായി തോന്നി.
മമ്മൂട്ടി മഹാനായ നടൻ ആണെന്ന് കേരളത്തിലെ എല്ലാവർക്കുമറിയാം. നിരവധി തവണ അദ്ദേഹം അത് തെളിയിച്ചതാണ്. എന്നാൽ കേരളീയനല്ലാത്ത എനിക്ക് അത്ര കണ്ടു വിശ്വാസം പോരായിരുന്നു. എന്നെ സംബന്ധിച്ച് മുംബൈ ആണ് ഫിലിം ഫീൽഡ്. മഹാരാഷ്ട്രയിൽ വളരെ കഴിവുള്ള ആർട്ടിസ്റ്റുകൾ ഒട്ടേറെ ഉണ്ട്. ഡോക്ടർ ശ്യാം ലാൽ, ഉണ്ണി നഹുലെ , മോഹനാഥൻ…. ഇത്തരം ശക്തരായ നടന്മാരെ കണ്ടിട്ടുള്ള ഞാനാണ് മമ്മൂട്ടിയെ വെച്ച് ചിത്രം പ്ലാൻ ചെയ്തത്.
എന്നെ ശരിക്കും അതിശയിപ്പിച്ച ആ പ്രകടനം ആണ് മമ്മൂട്ടിയിൽ നിന്ന് ഉണ്ടായത്. അംബേദ്കറെ അവതരിപ്പിക്കാൻ ലോകത്തുള്ള ഏറ്റവും ശക്തനായ നടൻ മമ്മൂട്ടി ആണെന്ന് ആദ്യ ഷോട്ടിൽ തന്നെ എനിക്ക് ബോധ്യമായി.
അംബേദ്കറുടെ യൗവനം, മധ്യവയസ്സ് എന്നിങ്ങനെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ മമ്മൂട്ടിക്ക് അഭിനയിക്കേണ്ടിയിരുന്നു. ആരെയും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മമ്മൂട്ടിയിൽ കാണാനായത്. അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് കണ്ട് പലപ്പോഴും ഞാൻ അത്ഭുതപ്പെട്ടു നിന്നിട്ടുണ്ട്. മേക്കപ്പിന്റെ അതിപ്രസരം ഇല്ലാതെ ശരീരത്തെ കഥാപാത്രത്തിന്റെ പ്രായത്തിനൊത്ത മാറ്റിയെടുക്കാൻ മമ്മൂട്ടിക്ക് കഴിഞ്ഞു.
വികാരങ്ങളുടെ വേലിയേറ്റം വളരെ വേഗത്തിലാണ് മമ്മൂട്ടിയിൽ ഉളവാകുന്നത്. എല്ലാ വികാരങ്ങളെയും നന്നായി അഭിനയിച്ചു ഫലിപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. ദേഷ്യം മുഖത്ത് വരുമ്പോൾ അടുത്തുനിൽക്കുന്ന ആർട്ടിസ്റ്റുകൾ പോലും പേടിച്ചു പോകും. അംബേദ്കർ കണ്ട നിരവധി പ്രമുഖർ മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ചു സംസാരിച്ചിട്ടുണ്ട്.
തന്റെ ചുറ്റും നടക്കുന്ന സംഭവങ്ങൾ എത്രയേറെ നിരീക്ഷിക്കുന്ന ഒരു ആർട്ടിസ്റ്റ് ഇന്ത്യയിൽ മറ്റൊരാൾ ഉണ്ടോ എന്ന് സംശയമാണ്. അറിവിന്റെ ഖനിയായ മമ്മൂട്ടിക്ക് മാത്രമേ അറിവിന്റെ ഖനിയായ അംബേദ്കറെ ഇത്രയും ഉജ്ജ്വലമായി അവതരിപ്പിക്കുവാൻ സാധിക്കുമായിരുന്നുള്ളൂ എന്നതാണ് വാസ്തവം.