- ബോക്സ് ഓഫീസിനെ പ്രകമ്പനം കൊള്ളിച്ച് ബോസ്സിന്റെ പടയോട്ടം. അഞ്ച് ദിവസം അഞ്ഞൂറ് സ്പെഷ്യൽ ഷോകൾ!
2020 നെ ഗംഭീരമായി വരവേറ്റുകൊണ്ട് മമ്മൂട്ടിച്ചിത്രം ഷൈലോക്ക് കൂറ്റൻ വിജയത്തിലേക്ക് കുതിക്കുന്നു.ബോക്സ് ഓഫീസിനെ പ്രകമ്പനം കൊള്ളിച്ച് കൊണ്ട് മുന്നേറുന്ന ചിത്രം ആദ്യ അഞ്ച് ദിവസം കൊണ്ട് അഞ്ഞൂറ് സ്പെഷ്യൽ ഷോകൾ പൂർത്തിയാക്കി ചരിത്രം സൃഷ്ടിച്ചു. റിലീസ് ദിവസത്തേക്കാൾ കൂടുതൽ സ്പെഷ്യൽ ഷോസ് മൂന്നാം ദിനവും നാലാം ദിനവും കളിച്ചു ഷൈലോക്ക് റെക്കോർഡിൽ അത്ഭുതം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.
അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് മാസും ആക്ഷനും കോമഡിയും ഫാമിലി സെന്റിമെന്റ്സും എല്ലാം നിറഞ്ഞ തകർപ്പൻ എന്റർടൈനറായാണ് പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. മമ്മൂട്ടിയുടെ തകർപ്പൻ പ്രകടനമാണ് സിനിമയുടെ ഏറ്റവും വലിയ സവിശേഷത. ഡയലോഗ് ഡെലിവറിയിലും ശരീര ഭാഷയിലുമെല്ലാം പുതുമ നിറഞ്ഞ രീതിയിൽ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന മമ്മൂട്ടിക്കഥാപാത്രത്തെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. ആദ്യ ദിവസങ്ങളിൽ പല തീയേറ്ററുകളിലും ടിക്കറ്റ് കിട്ടാത്ത പ്രേക്ഷകർ സംഘർഷം സൃഷ്ടിച്ചിരുന്നു. ഗംഭീര മൗത്ത് പബ്ലിസിറ്റിയിലൂടെ എല്ലാ വിഭാഗം പ്രേക്ഷകരേയും ഒരുപോലെ ആകർഷിച്ചുകൊണ്ട് വമ്പൻ വിജയത്തിലേക്ക് നീങ്ങുകയാണ് ഷൈലോക്ക്.
