Connect with us

Hi, what are you looking for?

Exclusive

അഞ്ചു മമ്മൂട്ടി ചിത്രങ്ങൾ സ്വന്തമാക്കി ആമസോൺ !

2019 പകുതി മാത്രം  പിന്നിടുമ്പോഴാണ് അഞ്ചു മമ്മൂട്ടി ചിത്രങ്ങൾ ആമസോൺ സ്വന്തമാക്കുന്നത്. ഈ രംഗത്ത് ഇതൊരു റെക്കോർഡാണ് 

മമ്മൂട്ടിയുടെ അഞ്ചു ചിത്രങ്ങൾ ആമസോൺ പ്രൈം സ്വന്തമാക്കി.
പേരൻപ് (തമിഴ് ), യാത്ര (തെലുങ്ക് ),  മധുരരാജ,  ഉണ്ട,  പതിനെട്ടാം പടി എന്നിവയാണ് ആമസോൺ സ്വന്തമാക്കിയ മമ്മൂട്ടി ചിത്രങ്ങൾ.
ഇത് പുതിയൊരു റെക്കോർഡാണ്. ആമസോണിനെ സംബന്ധിച്ച് ഒരു നടന്റെ തന്നെ ഇത്രയും ചിത്രങ്ങൾ അടുപ്പിച്ചു റൈറ്റ്സ് എടുക്കുന്നത് ഇതാദ്യമാണ്. മോഹൻലാലിന്റെ ലൂസിഫർ മാത്രമാണ് ആമസോൺ റൈറ്സ് കരസ്ഥമാക്കിയ ചിത്രം.
നാലു കോടിയ്ക്കു മേലെയാണ് പതിനെട്ടാം പടിയ്ക്ക് ലഭിച്ച തുക.ചിത്രത്തിന്റെ റിലീസിനു മുൻപ് തന്നെ ഇത്രയും വലിയ തുകയ്ക്ക് ആമസോൺ ഡിജിറ്റൽ റൈറ്റ് സ്വന്തമാക്കിയത് മമ്മൂട്ടിയുടെ ഉയർന്ന താരമൂല്യമാണ്.

സിനിമാ മേഖലയ്ക്ക് പുതിയൊരു വരുമാനമാർഗം കൂടി തുറന്നുകൊണ്ടാണ് ആഗോള ഭീമനായ ആമസോൺ പ്രൈം  ഡിജിറ്റൽ രംഗത്തെത്തിയത്. ചാനൽ റൈറ്റിന് പുറമെ നല്ലൊരു  തുക ഈ ഇനത്തിൽ നിർമ്മാതാക്കൾക്ക് വരുമാനമായി തിയേറ്റർ കളക്ഷന് പുറമെ നേടാൻ കഴിയുമെന്നത് ഈ മേഖലയിൽ പുതിയ ഉണർവ് തന്നെ സൃഷ്ടിക്കുകയാണ്.
എന്നാൽ ആമസോൺ ഡിജിറ്റൽ അങ്ങനെ വാരിവലിച്ചു സിനിമകൾ എടുക്കില്ല. മമ്മൂട്ടി -മോഹൻലാൽ ചിത്രങ്ങൾക്കാണ് ഏറ്റവും കൂടുതൽ തുക ഇവർ ഓഫർ ചെയ്യുന്നത്. രണ്ട് കോടിക്ക് മുകളിൽ. മറ്റുള്ളവരുടെ ചിത്രങ്ങൾക്ക്  അതിനു താഴെയാണ് ലഭിക്കുക.
മമ്മൂട്ടിയുടെ പേരൻപും മോഹൻലാലിന്റെ ലൂസിഫറും ഇതിനകം ആമസോൺ പ്രീമിയറിൽ പ്രദരർശിപ്പിച്ചു.
ഈ വർഷത്തെ ഹിറ്റ്‌ ചിത്രമായ ‘ഇഷ്‌ക് ‘  ജൂലൈ 15, 16 തീയതികളിൽ ആമസോൺ പ്രൈമിൽ പ്രീമിയർ ചെയ്യും. പതിനെട്ടാം പടി ആഗസ്റ്റ് പകുതിയോടെയും ഉണ്ട ആഗസ്റ്റ് അവസാനത്തോടെയും പ്രീമിയർ ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...

Latest News

ഗാനഗന്ധർവനിലെ ‘ഉന്ത് പാട്ടിലൂടെ’ ഇപ്പോൾ എല്ലാവർക്കും സുപരിചിതയായിക്കഴിഞ്ഞു ഈ പെൺകുട്ടി. മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രിൽ അതുല്യയുടെ ഓരോ വാക്കിലുമുണ്ട്. മമ്മൂട്ടിയെക്കുറിച്ചും ഗാനഗന്ധർവനിലെ അനുഭവങ്ങളെക്കുറിച്ചും അതുല്യ മമ്മൂട്ടി ടൈംസിനോട് : “എന്റെ എക്കാലത്തേയും...

© Copyright 2021 Mammootty Times | Designed & Managed by KP.A