ഏറെ നാളുകൾക്കു ശേഷം നസ്രിയ തിരിച്ചുവരുന്ന ചിത്രം എന്ന നിലയിൽ ഇപ്പോളെ വാർത്തകളിൽ ഇടം പിടിച്ച സിനിമയാണ് അഞ്ജലി മേനോന്റെ അടുത്ത സിനിമ. നസ്രിയയെ കൂടാതെ പ്രിത്വിരാജും പാർവതിയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നസ്രിയയോടൊപ്പം ഇത് ആദ്യമായാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. നസ്രിയ തനിക്ക് തന്റെ കുഞ്ഞിപെങ്ങളെ പോലെ ആണെന്നും നസ്രിയയോടൊപ്പം ഉള്ള ഈ നല്ല നിമിഷങ്ങൾ തനിക്ക് ഒരു കുഞ്ഞനിയത്തി ഇല്ലാത്തതിന്റെ വിഷമം ഉളവാക്കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.ചിത്രത്തിലെ നസ്രിയയുടെ ലുക്ക് നേരത്തെ പുറത്തായിരുന്നു. മുടി സ്ട്രെയിറ്റ് ചെയ്ത് കൂടുതൽ ചെറുപ്പമായിരിക്കുകയാണ് നസ്രിയ.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രിത്വിരാജ് സുകുമാരൻ തന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്ത് വിട്ടു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു. ചിത്രം ജൂലൈ 6ന് തിയ്യേറ്ററുകളിൽ എത്തും. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ m.രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. തന്റെ മുൻ ചിത്രങ്ങൾ എന്ന പോലെ ഈ ചിത്രവും വ്യക്തികൾ തമ്മിലുള്ള ആത്മബന്ധം സൂചിപ്പിക്കുന്ന സിനിമ ആയിരിക്കുമെന്ന് അഞ്ജലി മേനോൻ നേരത്തെ അഭിപ്രായപ്പെടുകയുണ്ടായി. പൃത്വിയുടെ കഥാപാത്രം വളരെ ശ്രദ്ധേയമാണെന്നും കാമുകനായും സഹോദരനായും ആ കഥാപാത്രം തീവ്രമായ അനുഭവങ്ങളിലൂടെ കടന്ന് പോകുന്നുവെന്നും നിർമാതാവ് എം രഞ്ജിത്തും അറിയിച്ചു.