തുടർച്ചയായ അഞ്ചാം ഹിറ്റിനായുള്ള സൂചന നൽകി മമ്മൂട്ടിയുടെ മാസ്സ് എൻട്രി..
കിടിലം ലുക്കും മാസ് ഡയലോഗുമായി പൊളിച്ചടുക്കി മെഗാസ്റ്റാർ… !
ഈ ജോൺ എബ്രഹാം പാലക്കൽ ഒരു ഒന്നൊന്നര മുതല് തന്നെ എന്ന് ആവേശത്തോടെ ആരാധകർ.!
ട്രന്റിങ്ങിൽ കുതിച്ചു പതിനെട്ടാം പടി ട്രെയിലർ.
“അതൊരു വലിയ കഥയാ മോനെ… പറഞ്ഞുതുടങ്ങിയാൽ ഒരു പത്തുമുപ്പതു കൊല്ലത്തെ ചരിത്രം പറയേണ്ടിവരും… “
വഴിയിൽ തടഞ്ഞു “Who are you Mr.? “എന്ന ചോദ്യത്തിന് ജോൺ എബ്രഹാം പാലക്കലിന്റെ മാസ് സ്റ്റൈലിൽ ഉള്ള കൂളായ മറുപടി…
തിയേറ്ററുകളിൽ ആവേശത്തിന്റെ അലകടൽ സൃഷ്ടിക്കുമെന്ന് ഉറപ്പിച്ചുകൊണ്ട് പതിനെട്ടാം പടിയുടെ കിടിലം ട്രെയിലർ യുട്യൂബിൽ ട്രെൻഡിങ്ങിൽ കുതിക്കുന്നു.
പൃഥ്വിരാജിന്റെ നരേഷനോടെ ആരംഭിക്കുന്ന ട്രെയിലർ രണ്ട് സ്കൂളുകളിലെ ഗ്യാങ്ങുകൾ തമ്മിലുള്ള കുടിപ്പകയുടെ കഥ പറയുന്നു. യുവ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന കിടു മാസ് സീനുകളുമായി മുന്നേറുന്ന ട്രെയിലറിൽ ജോൺ എബ്രഹാം പാലക്കൽ എത്തുന്നതോടെ കളർ മാറുകയാണ്…
കിടിലൻ ലുക്കും മാസ് പെര്ഫോമന്സുമായി മമ്മൂട്ടി ഈ വർഷം അഞ്ചാം തവണയും തിയേറ്ററുകൾ അടക്കിഭരിക്കുമെന്നുറപ്പ്.
ഒപ്പം ശങ്കർ രാമകൃഷ്ണന്റെ സൂപ്പർ ഷോട്ടുകളും പുതുമയുള്ള കഥാപശ്ചാത്തലവും കൂടിയാകുമ്പോൾ ബ്ലോക്ക് ബസ്റ്ററിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കണ്ട.
ജോബി ജോർജ്ജിന്റെ ഗുഡ് വിൽ എന്റർടൈൻമെന്റ് യു ട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട ട്രെയിലറിന് ഗംഭീര വരവേൽപാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മൂന്നു മണിക്കൂറിനുള്ളതിൽ മൂന്നു ലക്ഷം കാഴ്ചക്കാരുമായി ട്രെൻഡിങ്ങിൽ കുതിക്കുകയാണ് ട്രെയിലർ. ദുൽഖർ സൽമാന്റെ എഫ് ബി പേജ് വഴിയാണ് ട്രെയിലർ ലോഞ്ച് നടത്തിയത്. ഇന്ന് വൈകുന്നേരത് ഏഴു മണിക്ക് ട്രെയിലർ എത്തുമെന്ന അറിയിപ്പ് ലഭിച്ചതോടെ പ്രേക്ഷകർ ആവേശഭരിതരായി കാത്തിരിക്കുകയായിരുന്നു. ഇതിനിടയിൽ താൻ ട്രെയിലർ കണ്ടു എന്നും അത് തന്നെ അത്ഭുതപ്പെടുത്തി എന്നുമുള്ള ദുല്ഖറിന്റെ വീഡിയോ കൂടി എത്തിയതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി. എന്നാൽ ആരാധകരെ അല്പം നിരാശരാക്കി ട്രെയിലർ പതിനഞ്ചു മിനിറ്റ് വൈകിയതോടെ ആരാധകർ അക്ഷമരായി… ‘ലേറ്റായി വന്താലും ലേറ്റസ്റ്റാ വരുവേ” എന്ന ഡയലോഗ് പോലെ കിടുക്കാച്ചി ട്രെയിലർ തന്നെ എത്തിയതോടെ ആരാധകർ ഇളകിമറിഞ്ഞു. ഷെയർ ചെയ്തും ലൈക്ക് ചെയ്തും അവർ ശരിക്കും ഉത്സവമാക്കി മാറ്റുകയാണ് ട്രെയിലർ.
മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജ്, ആര്യ തുടങ്ങി പുതുമുഖങ്ങൾ അടക്കം ഒരു വൻ താരനിര തന്നെ പ്രത്യക്ഷപ്പെടന്ന പതിനെട്ടാം പടി ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനാണ് നിർമ്മിക്കുന്നത്.
ജൂലൈ അഞ്ചിന് ആഗസ്റ്റ് സിനിമാസ് ചിത്രം തിയേറ്ററുകളിൽ എത്തിക്കും.