Connect with us

Hi, what are you looking for?

Latest News

അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് മഹാനടന്റെ സാന്നിധ്യം ; ‘ഇന്ത്യൻ സിനിമയുടെ മുഖ’മായി മമ്മൂട്ടി !

ഒരു നടനെന്ന നിലയിലും താരമെന്ന നിലയിലും മമ്മൂട്ടിയെ  ‘ഫേസ് ഓഫ് ഇന്ത്യൻ സിനിമ’യായി  അടയാളപ്പെടുത്തിയ വർഷമാണ് 2019. തമിഴിൽ പേരൻപും തെലുങ്കിൽ യാത്രയും മലയാളത്തിൽ ഉണ്ടയും മമ്മൂട്ടിയിലെ നടനെ അടയാളപ്പെടുത്തിയപ്പോൾ മലയാളത്തിൽ മധുരരാജ പോലുള്ള തട്ടുപൊളിപ്പൻ കൊമേഴ്‌സ്യൽ പടങ്ങളിലൂടെ താരമെന്ന നിലക്കും മമ്മൂട്ടി നിറഞ്ഞുനിന്ന വർഷമാണ് ഇത്.  യാത്ര തെലുങ്കാനയിൽ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചപ്പോൾ പേരന്പ് പോലൊരു ക്ലാസ് ചിത്രം ബോക്സോഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചു.  മലയാളത്തിലാകട്ടെ ഉണ്ട എന്ന റിയലിസ്റ്റിക് ചിത്രം നേടിയ കൊമ്മേഴ്സ്യൽ വിജയം ശ്രദ്ധേയമായിരുന്നു. കെമിയോ റോളിൽ എത്തിയ പതിനെട്ടാം പടിയും ഗാനഗന്ധർവനും തിയേറ്ററുകളിൽ മികച്ച പ്രകടഭം നടത്തി.

എന്നാൽ നടൻ എന്ന നിലയ്ക്ക് മമ്മൂട്ടിക്കും അദ്ദേഹത്തിന്റെ ആരാധകർക്കും സന്തോഷിക്കാവുന്ന ഒരു വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്.
സൂക്ഷ്മാഭിനയത്തിന്റെ വിസ്മയക്കാഴ്ചകൾ സമ്മാനിച്ച അമുദവാനായി മമ്മൂട്ടി നിറഞ്ഞാടിയ റാമിന്റെ പേരൻപ്  കൊറിയൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയിൽ നിന്നും തെരഞ്ഞെടുത്ത മൂന്നു ചിത്രങ്ങളിൽ ഇടം നേടി.

ഉണ്ടയിലെ മാണിസാർ

ഇതേ സമയം മമ്മൂട്ടി ഖാലിദ് റഹ്‌മാൻ ടീമിന്റെ ‘ഉണ്ട’ ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിൽ നിന്നും ഇക്കുറി 14 ചിത്രങ്ങളാണ് ഗോവ ഫിലിം ഫെസ്റ്റിലേക്ക് തെരഞ്ഞെടുത്തത്.

ഇങ്ങിനെ രണ്ട് അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ രണ്ട് വ്യത്യസ്ത ഭാഷകളിൽ നിന്നും സാന്നിധ്യമറിയിച്ചു മമ്മൂട്ടി ‘the Face of Indian Cinema’ എന്ന വിശേഷണത്തിന് തീർത്തും അർഹനാവുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A