രഞ്ജിത്തിന്റെ തിരക്കഥയിൽ ജി എസ് വിജയൻ സംവിധാനം ചെയ്ത ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്തു മമ്മൂട്ടിക്കൊപ്പം ക്യാമറക്കു മുൻപിൽ നിന്ന ശങ്കർ രാമകൃഷ്ണൻ എന്ന നടൻ വർഷങ്ങിക്കിപ്പുറം ക്യാമറക്കു പിന്നിൽ മമ്മൂട്ടിയുടെ സംവിധായകനായി തിളങ്ങാൻ ഒരുങ്ങുകയാണ്.
ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ബാവൂട്ടി, ശങ്കർ രാമകൃഷ്ണൻ അവതരിപ്പിച്ച മുതലാളി യുടെ ഡ്രൈവർ ആയിരുന്നു.
ഇന്ന് ശങ്കർ രാമകൃഷ്ണന്റെ തൂലികയിൽ വിരിഞ്ഞ ജോൺ എബ്രഹാം പാലക്കൽ എന്ന അടിപൊളി കഥാപാത്രമായി, ശങ്കറിന്റെ ആദ്യ സംവിധാന സംരംഭത്തിൽ മമ്മൂട്ടി എത്തുന്നത് തീർത്തും യാദൃച്ഛികമായാണ്. പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരു സിനിമ ചെയ്യാനായിരുന്നു ശങ്കർ രാമകൃഷ്ണന്റെ പ്ലാൻ. എന്നാൽ പതിനെട്ടാം പടിയുടെ തിരക്കഥ പുരോഗമിച്ചപ്പോൾ ചിത്രത്തിലെ വഴിത്തിരിവാകുന്ന ഏറെ നിർണ്ണായകമായ കഥാപാത്രമായ ജോൺ എബ്രഹാം പാലാക്കലിനെ അവതരിപ്പിക്കാൻ മാമൂട്ടിയെപ്പോലെ ഗ്ലാമറും ലുക്കും കഴിവുമുള്ള ഒരു നടൻ തന്നെ വേണമെന്നായി. അങ്ങിനെയാണ് ശങ്കറും ഷാജി നടേശനും കൂടു മമ്മൂട്ടിയോട് കഥ പറയാൻ എത്തുന്നത്. കുറഞ്ഞ ദിവസത്തെ ഡേറ്റ് മതിയായിരുന്നു. എങ്കിലും തീർത്തും പുതുമുഖങ്ങൾ അഭിനയിക്കുന്ന ഒരു സിനിമയിൽ മമ്മൂക്ക ഇങ്ങനെയൊരു വേഷം ഏറ്റെടുക്കുമോ എന്നൊരു സംശയമുണ്ടായിരുന്നു. എന്നാൽ കഥയും കഥഒത്രത്തെക്കുറിച്ചും കേട്ട മമ്മൂക്ക ഞങ്ങൾക്ക് കൈ തരികയായിരുന്നു. അതോടെ ഈ പ്രോജക്ടിന്റെ മൊത്തം കളർ തന്നെ മാറി. ശങ്കർ രാമകൃഷ്ണൻ പറഞ്ഞു.
രഞ്ജിത്തിന്റെ സംവിധാന സഹായിയായി സിനിമയിലെത്തിയ ശങ്കർ ഉറുമി എന്ന സന്തോഷ് ശിവൻ പൃഥ്വിരാജ് ചിത്രത്തിന് തിരക്കഥ ഒരുക്കിക്കൊണ്ടാണ് ഈ രംഗത്ത് ശ്രദ്ധേയനാകുന്നത്. പിന്നീട് മമ്മൂട്ടിയോടൊപ്പം ബാവൂട്ടിയുടെ നാമത്തിലും മോഹൻലാലിനൊപ്പം സ്പിരിറ്റിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു താൻ മികച്ചൊരു നടനാണെന്നും തെളിയിച്ചു.
മൈ സ്റ്റോറി, നത്തോലി ഒരു ചെറിയ മീനല്ല എന്നിവയുടെ കഥയും ശങ്കറിന്റേതായിരുന്നു.
രഞ്ജിത്തിന്റെ കേരള കഫേയിലെ ഒരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്തു സാവിധായകന്റെ കൈയൊപ്പും രഞ്ജിത്ത് പതിപ്പിച്ചു.
പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ ആദ്യമായി ഒരു മുഴുനീള ചിത്രത്തിന്റെ സംവിധായകനാകുന്ന ശങ്കർ രാമകൃഷ്ണന് അനുഗ്രഹമായി നിരവധി പുതുമുഖ സംവിധായകരെ മലയാളത്തിനു സമ്മാനിച്ച മമ്മൂട്ടിയുടെ സാന്നിധ്യം കൂടിയുണ്ട്.
മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമായ കുഞ്ഞാലി മരക്കാരുടെ തിരക്കഥ ഒരുക്കുന്നതും ശങ്കർ രാമകൃഷ്ണനാണ്.