ഡെറിക് എബ്രഹാം എന്ന സ്റ്റൈലിഷ് പോലീസ് ഓഫീസറായി മമ്മൂട്ടി എത്തി ബോക്സോഫീസ് കീഴടക്കി ഒരു വർഷം പിന്നിടുമ്പോൾ ജോൺ എബ്രഹാം എന്ന സ്റ്റൈലിഷ് അധ്യാപകനായി മമ്മൂട്ടി വീണ്ടും ബോക്സോഫീസ് ഇളക്കിമറിക്കുന്നു !
ഏ ആർ. ഹാദിഖ്
2018 ജൂൺ 16. അന്നായിരുന്നു ബോക്സോഫീസിനെ ഇളക്കിമറിച്ച സ്റ്റൈലിഷ് പോലീസ് ഓഫീസറായ ഡെറിക് എബ്രഹാം അവതരിച്ചത്.. അനുജനു വേണ്ടി ജീവിച്ച, ആദർശ ധീരനും സമർത്ഥനും എൻകൗണ്ടർ വിദഗ്ധനുമായ ഡെറിക് എബ്രഹാം തിയേറ്ററുകളിൽ നിറഞ്ഞ കൈയടിയോടെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച മമ്മൂട്ടിയുടെ കിടിലൻ കഥാപാത്രമാണ്. നവാഗതനായ ഷാജി പാടൂർ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികൾക്ക് തിരക്കഥ ഒരുക്കിയത് ദി ഗ്രേറ്റ് ഫാദറിലൂടെ മമ്മൂട്ടി തന്നെ പരിചയപ്പെടുത്തിയ ഹനീഫ് അദേനിയാണ്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമിച്ച അബ്രഹാമിന്റെ സന്തതികൾ 2018ലെ ഏറ്റവും വലിയ വിജയമായി മാറി. 85 കോടിയോളം രൂപയാണ് ഈ ചിത്രം ബിസിനസ്സ് നടത്തിയത്.
അബ്രഹാമിന്റെ സന്തതികൾ എത്തി ഒരു വർഷം പിന്നിടുമ്പോഴാണ് മറ്റൊരു എബ്രഹാം തിയേറ്ററുകളിൽ എത്തുന്നത്. ജോൺ എബ്രഹാം പാലയ്ക്കൽ. പതിനെട്ടാം പടിയിലെ ഈ എക്സറ്റൻഡഡ് കെമിയോ റോളിലൂടെ പ്രേക്ഷകരെ കൈയിലെടുത്തുകൊണ്ട് വമ്പൻ വിജയത്തിലേക്ക് കുതിക്കുകയാണ് പതിനെട്ടാം പടി.
അബ്രഹാമിന്റെ സന്തതികളിൽ സ്റ്റൈലിഷ് പോലീസ് വേഷമായിരുന്നു മമ്മൂട്ടിയുടേതെങ്കിൽ പതിനെട്ടാം പടിയിൽ ഒരു സ്റ്റൈലിഷ് അധ്യാപകനായാണ് അദ്ദേഹം എത്തിയത്.
അമേരിക്കയിലെ സാൻഫോർഡ് യൂണിവേസ്ലഴ്‌സിറ്റിയിലെ ലക്ച്ചറർ ആയ ജോൺ എബ്രഹാം താൻ വർഷങ്ങൾക്കു മുൻപ് പഠിച്ച സ്കൂളിന്റെ പടി ചവിട്ടുന്നതിന് പിന്നിൽ ചില ഉദ്ദേശലക്ഷ്യങ്ങൾ ഉണ്ടായിരുന്നു…
വിദ്യ ആർജ്ജിക്കുന്നത് കേവലം വിദ്യാലയത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ നിന്നല്ല, മറിച്ചു സമൂഹത്തിൽ നിന്നാണെന്ന സന്ദേശം നൽകുന്ന ഈ സിനിമ നമ്മുടെ ഇന്നത്തെ പുതുതലമുറയ്ക്കുള്ള സന്ദേശം പകരുന്നു. ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ നിർമ്മിച്ച പതിനെട്ടാം പടിയിലെ ജോൺ എബ്രഹാം പാലയ്ക്കൽ ബോക്സോഫീസിലും കുതിക്കുകയാണ്.