പ്രവീൺ ളാക്കൂർ
അന്യഭാഷകളിലും അഭിനയ പ്രാധാന്യമുള്ള വേഷപ്പകർച്ചകൾ കൊണ്ട് വിസ്മയം തീർക്കുന്ന മലയാളത്തിന്റെ മഹാനടന്റെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം റിലീസിനൊരുങ്ങുകയാണ്. പദ്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ ഹിന്ദി, തമിഴ്, തെലുഗ് പതിപ്പുകളുടെ ടീസറുകൾ ഒക്ടോബർ നാലിന് പുറത്തിറങ്ങും. ചിത്രത്തിന്റെ മലയാളം ടീസറിന് ചലച്ചിത്ര പ്രേമികളും ആരാധകരും വൻ വരവേൽപ്പാണ് നൽകിയത്.
മലയാള സിനിമയുടെ യശസ്സ് അന്യഭാഷകളിലും ഉയർത്താൻ മറ്റൊരു ഗംഭീര ചിത്രമായാകും മാമാങ്കം വെള്ളിത്തിരയിലെത്തുക എന്ന് കരുതപ്പെടുന്നു. ഭാഷയും ദേശവും കടന്ന് മലയാളത്തിന്റെ മഹാനടൻ വീണ്ടും വിസ്മയം തീർക്കുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചലച്ചിത്ര ലോകവും ആസ്വാധക വൃന്ദവും.
ശങ്കർ രാമകൃഷ്ണൻ തിരക്കഥ രചിക്കുന്ന ചിത്രത്തിൽ പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരുടെ സാന്നിദ്ധ്യവുമുണ്ട്. വൻ താര നിര അണിനിരക്കുന്ന മാമാങ്കം മലയാളത്തിൽ ഇന്നോളം നിർമ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും ചെലവ് കൂടിയ ചിത്രം കൂടിയാണ്. തിരുനാവായ മണപ്പുറത്ത് നടന്നിട്ടുള്ള ചരിത്ര പ്രാധാന്യമുള്ള മാമാങ്ക മഹോത്സവമാണ് സിനിമയുടെ പ്രമേയം. വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിർമ്മിച്ചിരിക്കുന്നത്.
