“തികച്ചും ഒരു സ്റ്റൈലിഷ് എന്റര്ടെയിനറായിരിക്കും അബ്രഹാമിന്റെ സന്തതികൾ. മമ്മൂക്കയുടെ ഡെറിക് അബ്രഹാം എന്ന പോലീസ് ഓഫീസറിലൂടെയാണ് ചിത്രത്തിൻറെ കഥ പറയുന്നത്. അതുകൊണ്ടുതന്നെ മമ്മൂക്കയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ പറയുന്നില്ല. തിയേറ്ററിൽ എത്തുമ്പോൾ അടുത്തറിയേണ്ട ഒരു കഥാപാത്രമാണ് ഡെറിക് അബ്രഹാം. ഒരു പോലീസ് കഥാപാത്രം എന്നതിനേക്കാൾ പ്രാധാന്യമർഹിക്കുന്ന കഥാപാത്രം.
സിനിമയെ സ്നേഹിക്കുന്ന എല്ലാവരും തിയേറ്ററിൽ വന്നുതന്നെ ഈ സിനിമ കാണണം” ചിത്രത്തിൻറെ സംവിധായകൻ ഷാജി പാടൂർ പറഞ്ഞു. ‘മമ്മൂട്ടി ടൈംസ്’ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഷാജി പാടൂർ ആദ്യമായി മനസ്സ് തുറന്നത്.
“ഡെറിക് അബ്രഹാമിന്റെ സ്റ്റൈലിഷ് ഗെറ്റപ് മാത്രമല്ല, പോലീസ് ഓഫീസറായി മമ്മുക്ക എത്തുമ്പോഴുള്ള പെർഫോമൻസും ഈ സിനിമയെ കൂടുതൽ ശ്രദ്ധേയമാക്കും. എല്ലാ വിഭാഗം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയായിരിക്കണം എന്ന നിലയിലാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. ഒരു പോലീസ് സ്റ്റോറി എന്ന നിലയിലുള്ള സസ്പെന്സിനു പുറമെ കഥാഹാപാതങ്ങളിലും സസ്പെൻസ് നിലനിർത്താൻ നിലനിർത്താൻ ശ്രമിച്ചിട്ടുണ്ട്. നല്ല രീതിയിൽ തന്നെ ചിത്രം ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് ഞങ്ങളുടെ വിശ്വാസം. തികസിച്ചും ഒരു സ്റ്റൈലിഷ് എന്റർടൈനറായാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഇനിയെല്ലാം തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്.” ഷാജി പാടൂർ പറഞ്ഞു.
“ഈ ചിത്രം ഒരു സാധാ പോലീസ് സ്റ്റോറിയല്ല. ഒരു സാമൂഹ്യവശം കൂടി ഈ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. അതായത്, നമ്മുടെ രാജ്യത്ത് ഒരു നിയമമുണ്ട്. ഒരു സിവിൽ സൊസൈറ്റിയിൽ നിയമം പാലിക്കാനുള്ളതാണ്. അതുപോലെ തന്നെയാണ് നിയമം ലംഘിക്കപ്പെടുന്നതും. നിയമം ലംഘിക്കുമ്പോഴാണ് സിസ്റ്റം റാപ്പാകുന്നത്. നിയമം ചില ഘട്ടങ്ങളിൽ ലംഘിക്കപ്പെടാനുള്ളതുകൂടിയാണെന്ന ശരിയായ വിശ്വാസത്തെ വളരെ പൊസറ്റീവായി ചർച്ച ചെയ്യുകയാണ് ഈ ചിത്രം.” ഷാജി കൂട്ടിച്ചേർത്തു.
ഈ സിനിമയുടെ പിറവിക്കു പുറകിലുള്ള കാരണങ്ങളും മമ്മുക്കയുമായുള്ള അടുപ്പവും എന്തുകൊണ്ട് ഇത്രനാൾ സിനിമ ചെയ്യാൻ വൈകി എന്ന ചോദ്യത്തിനുള്ള വ്യക്തമായ മറുപടിയും ഷാജി പാടൂരിന്റെ അഭിമുഖത്തിലുണ്ട്.
മമ്മൂട്ടി ടൈംസ് സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ജിയാ ജലീൽ, ഷാജി പാടൂരുമായി നടത്തിയ വിശദമായ അഭിമുഖം ഈ തിങ്കളാഴ്ച പുറത്തിറങ്ങുന്ന ‘മമ്മൂട്ടി ടൈംസ്’ മാഗസിനിൽ വായിക്കാം.
ചിത്രത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകളും മമ്മൂട്ടിയുടെ കിടിലം സ്റ്റില്ലുകളും തിയേറ്റർ ലിസ്റ്റുമെല്ലാം ഉൾപ്പെടുത്തിയ ‘അബ്രഹാം സ്‌പെഷ്യൽ’ മമ്മൂട്ടി ടൈംസ് തിങ്കളാഴ്ച വിപണിയിൽ എത്തും.
https://twitter.com/MMammoottyTimes/status/1005149804979281921?s=19