മമ്മൂട്ടി മലയാളത്തിന് സംഭാവന ചെയ്ത പ്രതിഭാശാലികളായ സംവിധായകരിൽ മുൻനിരയിലാണ് അൻവർ റഷീദിന്റെ സ്ഥാനം. രാജമാണിക്യം എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അൻവർ റഷീദ് മമ്മൂട്ടി ഇരട്ട വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട അണ്ണൻ തമ്പി എന്ന ചിത്രവും ഒരുക്കി.പുതിയ ആളുകൾ രംഗത്ത് വരണം എന്ന ആഗ്രഹം എപ്പോഴുമുള്ള നടനാണ് മമ്മൂക്ക എന്നും തനിക്ക് ആദ്യ ചിത്രമൊരുക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ മനോഭാവം കൊണ്ടാണെന്നും അൻവർ റഷീദ്. ‘മമ്മൂട്ടി, കാഴ്ചയും വായനയും’ എന്ന ഡി.സി ബുക്സ് പ്രസദ്ധീകരിച്ച പുസ്തകത്തിൽ മമ്മൂട്ടിയെക്കുറിച്ചുള്ള കുറിപ്പിലാണ് അൻവർ ഇങ്ങനെ സൂചിപ്പിച്ചത്. അൻവറിന്റെ വാക്കുകൾ – അഭിനയിക്കാൻ ഇത്രത്തോളം കൊതിയും ആർത്തിയുമുള്ളൊരു നടനെ സിനിമയിൽ വേറെ കാണാനാകില്ല.ചെറുപ്പക്കാരേക്കാൾ എക്സൈറ്റ്മെന്റാണ് അദ്ദേഹത്തിന്.മമ്മൂക്ക ഇന്നും മലയാള സിനിമയിലെ സജീവ സാന്നിധ്യമായി നില നിൽക്കുന്നതിന്റെ കാരണവും അത് തന്നെ.എത്രയോ വലിയ നടന്മാർ അവരുടെ പ്രായത്തിന്റെ ഒരവസ്ഥ കഴിഞ്ഞാൽ സിനിമയിൽ നിന്ന് മാറുന്നതും, മാറിയില്ലെങ്കിൽ തന്നെ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ സ്വഭാവം മാറുന്നതും നാം കാണുന്നു.രാജ മാണിക്യം , തുറുപ്പുഗുലാൻ പോലെ ഉള്ള സിനിമകളിലെ കഥാപാത്രങ്ങൾ ഒരു നടൻ സാധാരണ അയാളുടെ അഭിനയ ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങളിലായിരിക്കും ചെയ്യാൻ സാധ്യത.അതിനു ശേഷമായിരിക്കും ഗൗരവ സ്വഭാവമുള്ള കഥാപാത്രങ്ങളിലേക്ക് എത്തുക.പക്ഷേ മമ്മൂക്കയിൽ നാം കാണുന്നത് നേരെ വിപരീതമായിട്ടുള്ള ഒരു മാറ്റമാണ്.അഭിനയിക്കുന്നിടത്തോളം കാലം മമ്മൂക്ക ഒരു താരമായിത്തന്നെയായിരിക്കും നിലനിൽക്കുക.മറ്റു പലരും നടൻ എന്ന നിലയിൽ നില നിന്നേക്കും. എന്നാൽ മമ്മൂക്ക നടനും താരവുമായി തന്നെ തുടരും. അഭിനയ മികവും സൗന്ദര്യവും കൊണ്ട് മാത്രം ഒരാൾക്ക് ഇത് പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.ധാരാളം കാര്യങ്ങൾ ഇതിന് ബാധകമാണ്.
Latest News
അഭിനയിക്കുന്നിടത്തോളം കാലം മമ്മൂക്ക ഒരു താരമായിത്തന്നെയായിരിക്കും നിലനിൽക്കുക – അൻവർ റഷീദ്
Related Articles
Latest News
മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...
Latest News
അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...
Reviews
സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...