നാടകനടനും സംവിധായകനും നാടകകമ്പനി ഉടമയുമായ അച്ഛന്റെ മകനായി ജനിച്ചതിനാല്‍ പ്രവാസി ജീവിതത്തിലും സിനിമയും നാടകവും സജയ് സെബാസ്റ്റിയന് കൂടെപിറപ്പാണ്്. നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യൂവും നവാഗത സംവിധായകന്‍ ഗിരീഷ് ദാമോദറുമായുള്ള സൗഹൃദം തന്നെയാണ് അങ്കിള്‍ എന്ന സിനിമയിലേക്ക് സജയ് സെബാസ്റ്റിയനെ കൊണ്ടുചെന്നെത്തിച്ചത്. ഡ്യൂപഌക്കറ്റ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര നിര്‍മ്മാണരംഗത്ത് എത്തിയ സജയ് തന്റെ ആദ്യ മമ്മൂട്ടി ചിത്രത്തിലൂടെ സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിന്റെ നിര്‍മ്മാണപങ്കാളിയായതിന്റെ സന്തോഷത്തിലാണ്. മമ്മൂട്ടിയെ പുറമേ മാത്രം ആവേശത്തോടെ നോക്കി കണ്ടിരുന്ന സജയ് സെബാസ്റ്റിയന് മുന്നില്‍ മമ്മൂട്ടി ചിത്രം അപ്രതീക്ഷിതമായിട്ടാണ് കടന്നുവരുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രമായി പെട്ടെന്ന് മാറിയതിന്റെ ആശങ്കകളുണ്ടായിരുന്നെങ്കില്‍ ചിത്രീകരണം വിജയകരമായി പൂര്‍ത്തിയാക്കി വളരെ ആത്മവിശ്വാസത്തോടെ തിയേറ്ററിലേക്ക് അങ്കിളിനെ എത്തിക്കുമ്പോള്‍ മമ്മൂട്ടിയെന്ന അഭിനയകലയുടെ കിംഗിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സജയ്. മെയ് 27 തിയേറ്ററിലേക്ക് അങ്കിള്‍ എത്തുമ്പോള്‍ തന്റെ വിജയപ്രതീക്ഷകള്‍ പങ്കുവെയ്ക്കുയാണ് തിരക്കഥാകൃത്ത് ജോയ് മാത്യൂവിനൊപ്പം നിര്‍മ്മാണ പങ്കാളിയായി മാറിയ സജയ് സെബാസ്റ്റ്യന്‍
അങ്കിള്‍ തിയേറ്ററിലേക്ക് എത്തുകയാണല്ലോ, എന്തെല്ലാമാണ് വിജയപ്രതീക്ഷകള്‍ ?
ഒരു സെമി ബജറ്റ് ചിത്രം എന്ന പ്രൊജക്ടുമായിട്ടാണ് സത്യത്തില്‍ തുടക്കമിടുന്നത്. മമ്മൂക്കയെ പോലെ താരമൂല്യത്തില്‍ മുന്നില്‍നില്‍ക്കുന്ന മെഗാസ്റ്റാറിനെ വെച്ചുള്ള ഒറു പ്രൊജക്ട്് ആയിരുന്നില്ല മനസില്‍. വളരെ അപ്രതീക്ഷതമായിട്ടാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ജോയ് മാത്യൂവുമായി വര്‍ഷങ്ങളായി ബന്ധമുള്ളതിനാല്‍ ഒരു സിനിമ വീണ്ടും ചെയ്യണമെന്ന് ആഗ്രഹം അറിയിച്ചിരുന്നു. ഡ്യൂപഌക്കറ്റ് എന്ന ചിത്രത്തിലൂടെ മലയാളസിനിമാ നിര്‍മ്മാണരംഗത്തേക്ക് കടന്നുവന്ന എനിക്ക് കൂടുതല്‍ ആത്മവിശ്വാസവും സുരക്ഷയും ജോയ് മാത്യൂവിന്റെ തിരക്കഥയ്ക്ക് ലഭിക്കുമായിരുന്നു. ഗീരീഷ് ദാമോദറിനെയും നേരത്തെ തന്നെ അറിയാവുന്നതായതിനാല്‍ ഒരു ഉറപ്പ് എന്റെ അടുത്ത പ്രൊജക്ടിന് സ്വാഭാവികമായി ഉണ്ടായിരുന്നു. ആദ്യം ചര്‍ച്ച ചെയ്ത കഥയില്‍ നിന്ന് മാറി മറ്റൊരു കഥയിലേക്ക് ജോയ് മാത്യു ഞങ്ങളെ കൊണ്ടുചെന്നതോടെ എല്ലാം മാറി മറിയുകയായിരുന്നു. മലയാളസിനിമയുടെ അഭിമാനമായ മമ്മൂക്കയെ നായകനാക്കി ഒരു സാമുഹ്യപ്രതിബദ്ധതയുള്ള നല്ലൊരു കുടുംബചിത്രം എന്നതിലേക്ക് കാര്യങ്ങള്‍ മാറി കഴിഞ്ഞു. സൂ്പ്പര്‍സ്റ്റാര്‍ ചിത്രമായി അങ്കിള്‍ മാറിയപ്പോഴുണ്ടായ ആശങ്കകള്‍ പരിഹരിക്കാന്‍ ജോയ് മാത്യൂവും കൂടി നിര്‍മ്മാണപങ്കാളിയായി മാറി. ഒപ്പം മമ്മൂക്ക നല്‍കിയ പിന്തുണയും. മമ്മൂക്കയിലൂടെ ജോയ് മാത്യൂവിന്റെ ശക്തമായ തിരക്കഥയില്‍ സിനിമയെ അടുത്തറിയാവുന്ന ഗീരീഷിന്റെ സംവിധാനത്തില്‍ അങ്കിള്‍ തിയേറ്ററിലെത്തുമ്പോള്‍ തീര്‍ച്ചയായും അത് അടുത്തകാലത്തായി നേടുന്ന ബോക്‌സ്ഓഫീസ് ഹിറ്റായി മാറുമെന്ന് തന്നെയാണ് പ്രതീക്ഷ.
പ്രവാസി ജീവിതത്തിനിടയില്‍ കലാരംഗത്തോട് ഇഷ്ടം തോന്നാന്‍ കാരണം ?
കു്ട്ടികാലം മുതലെ തന്നെ അച് ഛന്റെ നാടകജീവിതം കണ്ട് വളര്‍ന്നതുകൊണ്ട്് കലയോടും കലാകാരന്മാരോടും വലിയ താല്‍പര്യമായിരുന്നു. നാടകനടനും സംവിധായകനും നാടകസംഘം ഉടമയുമായ സെബാസ്റ്റ്യന്‍ കക്കാട്ടിലാണ് പിതാവ്. അചഛന്റെ നാടകസംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തികുന്നതിന് മുമ്പ് തന്നെ പഠനകാലത്ത് മിമിക്രിയും നാടകവും കൂടെയൂണ്ടായിരുന്നു. പഠനത്തിന് ശേഷം കുറച്ച് നാള്‍ അച്ഛന്റെ നാടകസംഘത്തില്‍ അഭിനയവും നാടകസംവിധാനവുമായി നീങ്ങി. പിന്നീടാ്ണ്് കാനഡയിലേക്ക് പോകുന്നത്. വിദേശത്ത് എത്തിയ ശേഷവും ബിസിനസ് രംഗത്ത് ശ്രദ്ധപതിപ്പിക്കുമ്പോഴും കലാരംഗത്തോട് വിടചൊല്ലിയിരുന്നില്ല. കാനഡയിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്ന ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. മലയാളസിനിമയിലേക്ക് നിര്‍മ്മാതാവിന്റെ റോളില്‍ എത്തുന്നത് ഡ്യൂപഌക്കറ്റ് എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് നല്ലൊരു പ്രൊജക്ടിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.അങ്ങനെ യാണ് അങ്കിളിലേക്ക് എത്തുന്നത്.
ഗീരീഷ് ദാമോദറിലെ സംവിധായകനെ എങ്ങനെയാണ് വീക്ഷിക്കുന്നത് ?
ഡ്യൂപഌക്കറ്റ് നിര്‍മ്മിക്കുമ്പോള്‍ ത്‌ന്നെ ഗിരീഷിനെ എനിക്ക് അറിയാമായിരുന്നു. രജ്ഞിത്തിന്റെയും പത്മകുമാറിന്റെയും ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ള 18 വര്‍ഷമായി സിനിമയെ അടുത്തറിയുന്ന ഗിരീഷില്‍ നേരത്തെ തന്നെ ആത്മവിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ വെച്ച് ഒരു സിനിമ ചെയ്യാമെന്ന് നേരത്തെ തന്നെ വാക്ക് നല്‍കിയിരുന്നു. പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ ഗിരീഷിനെ കാണാന്‍ കഴിയില്ല. സിനിമയില്‍ ്പ്രവര്‍ത്തിച്ച് സിനിമയെക്കുറിച്ച് വ്യക്തമായ ധാരണകളുള്ള യുവാവാണ് ഗിരീഷ്. ഗിരീഷിന്റെ ആ അനുഭവസമ്പത്ത് അങ്കിളിന്റെ ലൊക്കേഷനില്‍ പ്രകടമായിരുന്നു. 45 ദിവസം ആസുത്രണം ചെയ്തിരുന്ന ഷൂട്ടിംഗ്് 41 ദിവസം കൊണ്ട് തന്നെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ഇത് ഗിരീഷിന്റെ മിടുക്കാണ്. ഇക്കാര്യത്തില്‍ മമ്മൂക്ക നല്‍കിയ പിന്തുണയും വളരെ വലുതാണ്. തുടര്‍ച്ചയായി വീട്ടില്‍ പോലും പോകാതെ മമ്മൂക്ക സിനിമയ്ക്ക് വേണ്ടി നിലകൊണ്ടു. അതുകൊണ്ട് തന്നെ മമ്മൂക്കയോടും എനിക്ക് ഏറെ കടപ്പാടുണ്ട്.
മമ്മൂക്കയുമായുള്ള അനുഭവം ?
മമ്മൂക്കയെ ചെറുപ്പം മുതല്‍ ദൂരെ നിന്ന് ആരാധനയോടെ വീക്ഷിക്കുന്ന എനിക്ക് ഒരു മമ്മൂട്ടി ചിത്രത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞത് തന്നെ ഭാഗ്യമായിട്ടാണ് കാണുന്നത്. പുറമേ മമ്മൂക്കയെ കാണുമ്പോള്‍ അ്‌ദ്ദേഹത്തിന്റെ അഭിനയമുഹൂര്‍ത്തങ്ങളും സൗന്ദര്യവും കഥാപാത്രങ്ങളുമെല്ലാം ഹരം പിടിപ്പിക്കുന്നതാണ്. ചിത്രീകരണം ആരംഭിച്ചതോടെ ദുരെ നിന്ന് കണ്ടിരുന്ന മമ്മൂക്കയെ അടുത്തറിയാനുള്ള അവസരമായിരുന്നു. വളരെ സപ്പോര്‍ട്ടിംഗായിട്ടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും നിലപാടുമാണ് ഏറെ ആകര്‍ഷിച്ചത്. വയനാട് ലൊക്കേഷനില്‍ എത്ര ബുദ്ധിമുട്ടിയായാലും സിനിമയ്ക്ക് വേണ്ടി നിലകൊള്ളാന്‍ കാണിച്ച താല്‍പര്യം എന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.
അങ്കിള്‍ തിയേറ്ററിലേക്ക് എത്തുമ്പോള്‍ ?
അബ്ര ഫിലിംസ് ഇന്റര്‍നാഷണലിന്റെയും എസ്.ജെ ഫിലിംസിന്റെയും ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന അങ്കിള്‍ ഏപ്രില്‍ 27 ന് ഏകദേശം 125 ഓളം തിയേറ്ററുകളിലായിട്ടാണ് റിലീസ് ചെയ്യുന്നത്. കേരളത്തിന് പുറമേ മറ്റ് പ്രധാന നഗരങ്ങളിലും പ്രദര്‍ശനത്തിന് എത്തുന്ന ചിത്രം യു.എസ്.എയിലും കാനഡയിലും ഉള്‍പ്പടെ വിദേശരാജ്യങ്ങളിലും റിലീസ് ചെയ്യും. ന്യൂ സൂര്യാ മൂവീസ് ആണ് കേരളത്തിലെ വിതരണക്കാര്‍. സരിത ആന്‍ തോമസാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
കുടുംബത്തെക്കുറിച്ച് ?
കണ്ണൂരിലാണ് ജനിച്ചതും വളര്‍ന്നതും. ഇപ്പോള്‍ 12 വര്‍ഷമായി കാനഡയില്‍ തന്നെയാണ് ബിസിനസും കുടുംബജീവിതവും. ഭാര്യ ജസ്റ്റീന കാനഡയില്‍ നഴ്‌സായി ജോലി നോക്കുന്നു. നേഹ, നസ്‌റീന്‍, നക്ഷ്വര്‍ എന്നിവരാണ് മക്കള്‍.
In this article:

Click to comment