ഒടുവിൽ പ്രേക്ഷകരുടെ ആകാംക്ഷാഭരിതമായ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് മാമാങ്കം ട്രെയിലർ എത്തുന്നു. മാമാങ്ക മഹോത്സവങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടാണ് ട്രെയിലർ എത്തുന്നത്.
പ്രേക്ഷകരും സിനിമാലോകവും ആവേശത്തോടെ കാത്തിരിക്കുന്ന മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിന്റെ ട്രെയിലർ നവംബർ രണ്ടിന് വൈകീട്ട് നാലു മണിയ്ക്ക് ലഹാരി മ്യുസിക് യൂട്യൂബ് ചാനലിലൂടെ പുറത്തുവിടും.
മമ്മൂട്ടി നായകനാകുന്ന മാമാങ്കം മലയാളത്തിൽ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്.
ഒരേസമയം മലയാളത്തിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങുന്ന മാമാങ്കം നവംബർ 21-ന് ലോകവ്യാപകമായി പ്രദർശനത്തിനെത്തും.
കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ചു എം പദ്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം കാവ്യാ ഫിലിംസ് റിലീസ് തിയേറ്ററുകളിൽ എത്തിക്കും.