Connect with us

Hi, what are you looking for?

Latest News

ആക്‌ഷൻ പാക്ക്ഡ് ട്രെയിലർ ; ‘കൽക്കി ‘ ടോവിനോയുടെ പുതിയ അവതാരം

യുവ നായകന്മാരിൽ ശ്രദ്ധേയനായ ടോവിനോ തോമസ് പോലീസ് വേഷത്തിലെത്തുന്ന കൽക്കിയുടെ ട്രെയിലർ പുറത്തിറങ്ങി. ഒരു പക്കാ പൊളിറ്റിക്കൽ ആക്ഷൻ പാക്ക്ഡ് ത്രില്ലർ സ്വഭാവത്തിലുള്ള പോലീസ് സ്റ്റോറിയിൽ പോലീസ് ഓഫീസറായി എത്തുന്ന ടോവിനോയുടെ ആക്ഷൻ രംഗങ്ങൾ തന്നെയായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലർ.

പ്രവീൺ പ്രഭാകർ സംവിധാനം ചെയ്യുന്ന കൽക്കി സുവിൻ  k വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ  ചേർന്ന് ലിറ്റിൽ ബിഗ് ഫിലിംസ് എന്ന ബാനറിൽ നിർമ്മിക്കുന്നു.
സംയുക്ത മേനോൻ നായികയാകുന്ന ചിത്രത്തിൽ സുധീഷ്, ഹരീഷ് ഉത്തമൻ, സൈജു കുറുപ്പ്, ശിവജിത്ത് പത്മനാഭൻ, വിനി വിശ്വലാൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആഗസ്റ്റ് എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും.
goodwill entertainment യൂട്യൂബ് ചാനൽ ആണ് കൽക്കിയുടെ ട്രെയിലർ റിലീസ് ചെയ്തത്. നാലു മണിക്കൂർ കൊണ്ട് 2,70,000 പേർ കൽക്കിയുടെ ട്രെയിലർ കണ്ടുകഴിഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...

© Copyright 2021 Mammootty Times | Designed & Managed by KP.A