Connect with us

Hi, what are you looking for?

Trending

ആഗസ്റ്റ് 1നും പെരുമാളിനും ഇന്ന് 31 വയസ്സ് !

സിബി മലയിലിന്റെ കരിയറിലെ ആദ്യത്തെ സൂപ്പർ ഹിറ്റും 100 ദിവസം തിയേറ്ററിൽ ഓടിയ സിനിമയും ആണ് ആഗസ്റ്റ് 1.

1988 ജൂലൈ 21. 

31 വർഷങ്ങൾക്കുമുൻപ്  ഇതേ ദിവസമാണ് മലയാളത്തിലെ എണ്ണം പറഞ്ഞ ത്രില്ലർ ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്ന ആഗസ്റ്റ് 1 പ്രേക്ഷകർക്ക് മുൻപിലെത്തിയത്. 
അരോമയുടെ ബാനറിൽ M.മണി നിർമ്മിച്ച്, S.N.സ്വാമിയുടെ തിരക്കഥയിൽ മമ്മൂട്ടിയെ പെരുമാൾ എന്ന പ്രധാന കഥാപാത്രമാക്കി സിബിമലയിൽ സംവിധാനം ചെയ്ത ആഗസ്റ്റ് 1 അതുവരെ മലയാള സിനിമ കാണാത്ത ഒരു പോലീസ് സ്റ്റോറിക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു.  മമ്മൂടിയുടെ  കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ പോലീസ് റോളുകളിൽ ഒന്നായാണ് പെരുമാൾ അറിയപ്പെടുന്നത്. ഏറെ സ്റ്റൈലിഷ് ആയ പെരുമാൾ എന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായി,  യുണിഫോം അണിയാത്ത ആ പോലീസ് കഥാപാത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.


കുടുംബ ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്തു വന്ന സിബി മലയിലിന്റെ ആദ്യ ആക്‌ഷൻ ചിത്രവും സിബിയുടെ കരിയറിലെ ആദ്യത്തെ സൂപ്പർ ഹിറ്റുമാണ് ആഗസ്റ്റ് 1.

ക്യാപ്റ്റൻ രാജുവിന്റെ ‘കില്ലർ ഗോമസ്’ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു.  മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലൊന്നായി മാറിയ ചിത്രം, നൂറ് ദിവസം പിന്നിട്ട് ആ വർഷത്തെ  ഹിറ്റുകളിലൊന്നായി മാറി.
സുകുമാരൻ മുഖ്യമന്ത്രിയായി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച ചിത്രത്തിൽ ജഗതി ശ്രീകുമാർ,  ഉർവശി എന്നിവരും തിളങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A