വീണ്ടും ഒരു മമ്മൂട്ടി ചിത്രം മലയാളക്കരയിൽ തരംഗമാകാൻ ഒരുങ്ങുന്ന ലക്ഷണങ്ങൾ ആണ് മധുരരാജയുടെ ഇതുവരെയുള്ള റിപ്പോർട്ടുകൾ കണ്ട് മനസ്സിലാവുന്നത്. വൈശാഖ് – ഉദയകൃഷ്ണ ടീം ഒരുമിച്ചത് മെഗാസ്റ്റാറിന്റെ ഒരു വമ്പൻ കൊമേഴ്സ്യൽ ഹിറ്റിനു വേണ്ടിയാണെന്ന സൂചനയാണ് ആദ്യപകുതി പിന്നിടുമ്പോൾ ലഭിക്കുന്നത്.
ആരാധകരെ ആവേശകൊടുമുടിയിൽ എത്തിച്ച മമ്മൂട്ടിയുടെ ഇൻട്രൊഡക്ഷൻ മുതൽ അങ്ങോട്ട് ചിത്രത്തിൽ അടിമുടി രാജയെ ഹൈലൈറ്റ് ചെയ്യുകയാണ്. പോക്കിരിരാജയേക്കാൾ ട്രിപ്പിൾ സ്ട്രോങ്ങ് അനുഭവം മധുരരാജാ സമ്മാനിക്കുന്നു എന്നാണ് തീയറ്ററിനുള്ളിലെ ഭൂരിഭാഗ അഭിപ്രായം.
പീറ്റർ ഹെയ്ൻ ഒരുക്കിയ തീപാറുന്ന ആക്ഷൻ രംഗങ്ങളിൽ ഇന്റർവെല്ലിൽ മമ്മൂട്ടി കാഴ്ച്ചവയ്ക്കുന്ന പ്രകടനം അസാമാന്യമാണ്. ഇത്തരം ത്രസിപ്പിക്കുന്ന ചില രംഗങ്ങൾക്കൊപ്പം രസകരവും വൈകാരികവുമായ മുഹൂർത്തങ്ങളിൽ ആദ്യ പകുതി മികച്ച് നിൽക്കുന്നുണ്ട്. നല്ല ഒരു കഥാപശ്ചാത്തലം മധുരരരാജയെ മസാല ചിത്രം എന്ന ലേബലിൽ നിന്ന് രക്ഷപ്പെടുത്തുന്നുണ്ട്.
ഒറ്റപ്പെട്ട് കിടക്കുന്ന ഒരു ഗ്രാമ തുരുത്തിലേക്ക് രാജ കടന്നുവരികയും തുടർന്ന് അവിടത്തെ ചില കുഴപ്പം പിടിച്ച സാഹചര്യങ്ങളിൽപ്പെട്ട് പോകുന്നതും ഇതിനൊപ്പം രാഷ്ട്രീയവും പ്രധാന കഥാവിഷയമായി കൊണ്ടുവരുന്നതിലൂടെ കൂടുതൽ ഉദ്വെഗഭരിതമാകുന്ന കഥാഗതിയിലേക്ക് മധുരരാജ നീങ്ങുന്നു. ഒരു നല്ല മികച്ച കഥാപശ്ചാത്തലത്തിൽ എല്ലാത്തരം എലമെന്റ്സും ചേർത്തുകൊണ്ട് എല്ലാവർക്കും ഇഷ്ടപ്പെടുന്ന പക്കാ കൊമേഷ്യൽ എന്റർടൈനർ ആയി തന്നെയാണ് മധുരരാജ ഒരുക്കിയിരിക്കുന്നതെന്ന് ഇതുവരെയുള്ള അഭിപ്രായങ്ങളിൽ നിന്ന് വ്യക്തം.
