മമ്മൂട്ടി-വൈശാഖ്-ഉദയകൃഷ്ണ ടീമിന്റെ മധുരരാജ ബോക്സ് ഓഫീസിൽ ഗംഭീര മുന്നേറ്റം നടത്തി വൻ വിജയത്തിലേക്ക് നീങ്ങുന്നു.നെൽസൺ ഐപ്പ് നിർമിച്ച സിനിമ ആദ്യ ദിനം 9.12 കോടി ഗ്രോസ്സ് സ്വന്തമാക്കി. റിലീസ് ദിവസം ഗംഭീര പ്രകടനമാണ് മധുര രാജ നടത്തിയത്.രാവിലെ നിറഞ്ഞ സദസ്സിൽ നൂറ്റി അൻപതോളം ഫാൻസ് ഷോസ് നടന്നു .കേരളമൊട്ടാകെ നിരവധി മിഡ്നൈറ്റ് ഷോസ് ഉണ്ടായി . വളാഞ്ചേരി, മട്ടന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ വെളുപ്പിനെ 4 മണിക്കും സിനിമ പ്രദർശിപ്പിച്ചു . 24 മണിക്കൂർ തുടർച്ചയായ മാരത്തോൺ ഷോകൾ നടന്ന തീയറ്ററുകളും ഉണ്ട്.തിരുവനന്തപുരത്ത് പത്തോളം ഫസ്റ്റ് ആൻഡ് സെക്കൻഡ് ഷോസ് ഹൗസ് ഫുൾ ആയിരുന്നു.എറണാകുളം മൾട്ടിപ്ലെക്സുകളിൽ 98.5% ഒക്കുപ്പെൻസി നേടാൻ മധുരരാജയ്ക്ക്കഴിഞ്ഞു.1200 സീറ്റ് കപ്പാസിറ്റിയുള്ള സരിതയിൽ ഹൗസ് ഫുൾ പ്രദർശനം നടന്നു.ണ്ടാം ദിവസവും ഹൗസ് ഫുൾ പ്രദർശനങ്ങൾ തുടരുന്ന മധുരരാജ ഒരു വമ്പൻ ഹിറ്റിലേക്കാണ് നീങ്ങുന്നത്.
ഒരു തകർപ്പൻ എന്റർടൈനർ എന്ന നിലയിൽ മധുരരാജ പ്രേക്ഷകർ ഏറ്റെടുക്കുന്നു എന്ന സൂചനയാണ് സിനിമയുടെ ആദ്യ ദിനങ്ങളിലെ കളക്ഷൻ നൽകുന്നത്. മമ്മൂട്ടിയുടെ ഗംഭീര പ്രകടനം തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. പേരൻപ്, യാത്ര എന്നീ സിനിമകളിലെ വിസ്മയ പ്രകടനങ്ങളിലൂടെ ദേശീയ, അന്തർദേശീയ തലങ്ങളിൽ പ്രേക്ഷകരേയും നിരൂപകരേയും ഒരുപോലെ വിസ്മയിപ്പിച്ച മലയാളത്തിന്റെ മഹാ നടൻ മധുരരാജ എന്ന മാസ്സ് കഥാപാത്രമായി സിനിമാ പ്രേമികളെ കോരിത്തരിപ്പിച്ച് ബോക്സ്ഓഫീസിൽ തരംഗം സൃഷ്ട്ടിക്കുന്നു. നടൻ എന്ന നിലയിലും താരം എന്ന നിലയിലും ഒരേ പോലെ തിളങ്ങിക്കൊണ്ട് ഇന്ത്യൻ സിനിമയുടെ അഭിമാനമായി മമ്മൂട്ടി തന്റെ സമാനതകളിലാത്ത അഭിനയ യാത്ര വിജയകരമായി തുടരുന്നു