Connect with us

Hi, what are you looking for?

Latest News

ആദ്യ ഷോ രാവിലെ ഒൻപതിന് ; ടിക്കറ്റ് ബുക്കിങ് ഇന്ന് (ഞായർ )തുടങ്ങും

പ്രേക്ഷകർ ആവേശപൂർവം കാത്തിരിക്കുന്ന പതിനെട്ടാം പടി ജൂലൈ അഞ്ചിന് പ്രദർശനത്തിനെത്തും. രാവിലെ ഒൻപത് മണിയ്ക്കാണ് ആൾ കേരള ആദ്യ ഷോ ആരംഭിക്കുക എന്ന് നിർമ്മാതാവ് ഷാജി നടേശൻ മമ്മൂട്ടി ടൈംസിനോട് പറഞ്ഞു.
പ്രത്യേക ഫാൻസ്‌ ഷോകൾ ഉണ്ടാകില്ല. പകരം തേർഡ് ഷോകൾ ഫാൻസ്‌ ഷോ ആയി കളിക്കാൻ സൗകര്യം ഒരുക്കുമെന്നും ഷാജി നടേശൻ പറഞ്ഞു.
ടിക്കറ്റ് റിസർവേഷൻ ഇന്ന് (ഞായർ ) മുതൽ bookmyshow വഴി ആരംഭിക്കും.

ശങ്കർ രാമകൃഷ്ണൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു കൂട്ടം പുതുമുഖങ്ങൾക്കൊപ്പം മമ്മൂട്ടി കെമിയോ റോളിൽ പ്രത്യക്ഷപ്പെടുന്നു. ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായി കിടിലം ലുക്കിലാണ് മെഗാസ്റ്റാർ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. ട്രൈലെർ പുറത്തുവന്നതോടെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും ഇരട്ടിയായിരിക്കുകയാണ്.
പൃഥ്വിരാജ്, ആര്യ,  മനോജ്‌ കെ ജയൻ, സുരാജ് വെഞ്ഞാറമൂട്,  അഹാന കൃഷ്ണൻ തുതങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...

Latest News

ഗാനഗന്ധർവനിലെ ‘ഉന്ത് പാട്ടിലൂടെ’ ഇപ്പോൾ എല്ലാവർക്കും സുപരിചിതയായിക്കഴിഞ്ഞു ഈ പെൺകുട്ടി. മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രിൽ അതുല്യയുടെ ഓരോ വാക്കിലുമുണ്ട്. മമ്മൂട്ടിയെക്കുറിച്ചും ഗാനഗന്ധർവനിലെ അനുഭവങ്ങളെക്കുറിച്ചും അതുല്യ മമ്മൂട്ടി ടൈംസിനോട് : “എന്റെ എക്കാലത്തേയും...

© Copyright 2021 Mammootty Times | Designed & Managed by KP.A