അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തുന്ന ചിത്രം ‘യാത്ര’യുടെ ഡബ്ബിങ് ആരംഭിച്ചു. ഹൈദരാബാദ് പ്രസാദ് സ്റ്റുഡിയോയിലാണ് യാത്രയുടെ ഡബ്ബിങ് പുരോഗമിക്കുന്നത്. വൈഎസ്ആറിന്റെ ജീവിതകഥയെ ആസ്‌പദമാക്കി മഹി വി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ തിരിച്ചുവരവ് നടത്തുന്ന ചിത്രം കൂടിയാണ് ‘യാത്ര’. 1998 ല്‍ ‘റെയില്‍വേ കൂലി’യാണ് തെലുങ്കില്‍ മമ്മൂട്ടി ഒടുവില്‍ അഭിനയിച്ച ചിത്രം. നേരത്തെ പുറത്ത് വിട്ട ടീസർ മികച്ച അഭിപ്രായമാണ് നേടിയത്.
1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വൈഎസ്ആറിന്റെ മൂന്നു മാസം നീണ്ട പദയാത്രയിലാണ് ചിത്രം കഥ പറയുന്നത്. 70 എംഎം എന്റര്‍ടെയ്‌ന്‍മെന്റ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ സൂര്യയും എത്തുമെന്നാണ് റിപ്പോര്‍ട്ട്. വൈഎസ്ആറിന്റെ ഭാര്യ വേഷത്തില്‍ പ്രമുഖ നര്‍ത്തകി ആശ്രിത വൈമുഗതി ആണ് എത്തുന്നത്. ഭൂമിക ചൗളയാണ് വൈഎസ്ആറിന്റെ മകളുടെ വേഷത്തില്‍ എത്തുന്നത്. വൈഎസ്ആറിന്റെ മന്ത്രിസഭയിലെ അംഗമായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയായി സുഹാസിനിയും ചിത്രത്തിലെത്തുന്നു. ചിത്രം ഡിസംബർ 21ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.
#Yatra grand release on 21st December, 2018 on the occasion of our beloved leader Dr. YSR's son @ysjagan's birthday! A journey that can't be missed. #YatraonYSJaganBirthday #YatraOnDec21st @mammukka @MahiVraghav @VijayChilla @devireddyshashi #ShivaMeka @MangoMusicLabel pic.twitter.com/QrBaZ1iv7Q
— 70MM Entertainments (@70mmEntertains) September 12, 2018