മമ്മൂക്ക സിനിമകളുമായി ബന്ധപ്പെട്ട ഏതു വാർത്തയും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. പുതിയ സിനിമകളുടെ അനൗൺസ്മെന്റ്, ഫസ്റ്റ് ലുക്ക് പോസ്റ്റർ, റ്റീസർ, ട്രെയിലർ ഒക്കെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിക്കാറുമുണ്ട്.ഇത്തരത്തിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് മധുരരാജ’ യുടെ മോഷൻ പോസ്റ്റർ.’പോക്കിരിരാജ’ എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘മധുര രാജ’യുടെ മോഷൻ പോസ്റ്റർ നവംബർ മൂന്നിന് സീ മലയാളം ചാനലിലും മമ്മൂക്കയുടെ ഫെയ്‌സ് ബുക്ക് പേജിലും റിലീസ് ചെയ്യുമെന്നായിരുന്നു പുറത്തു വന്ന വാർത്ത. എന്നാൽ മോഷൻ പോസ്റ്ററോ സിനിമയുമായി ബന്ധപ്പെട്ട മറ്റൊന്നുമോ ഇപ്പോൾ പുറത്തു വിടണ്ട എന്നാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.’മധുരരാജ’ യുടെ സെക്കൻഡ് ഷെഡ്യൂൾ നവംബർ എട്ടിന് ആരംഭിക്കും.70 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഈ ഷെഡ്യൂളിൽ 40 ദിവസങ്ങൾ മമ്മൂക്ക ഉൾപ്പെടുന്ന രംഗങ്ങളാണ് ചിത്രീകരിക്കുക.വമ്പൻ ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയ്ക്ക് ഉദയകൃഷ്ണയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.25 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ വൻ താരയുടെ സാന്നിധ്യവുമുണ്ട്. പീറ്റർ ഹെയ്‌ൻ ഒരുക്കുന്ന സംഘട്ടന രംഗങ്ങൾ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റായിരിക്കും
