ആദ്യം തിയേറ്ററിൽ പോയി കണ്ട സിനിമ എന്ന് പറയുന്നത് അത് കുടുംബത്തോടൊപ്പം ആയിരുന്നു, അന്ന് വളരെ പ്രത്യേകിച്ച് മുസ്ലിം കുടുംബങ്ങളുടെ വളരെ പോപ്പുലറായ ഒരു സിനിമയായിരുന്നു മണിയറ എന്ന് പറയുന്നത്. ഓർമ്മ ശരിയാണെങ്കിൽ ഈ സിനിമ തിരുവനന്തപുരം എസ് കോംപ്ലക്സിൽ ആയിരുന്നു റിലീസ് ചെയ്തത്. പക്ഷേ മനസ്സിൽ നിൽക്കുന്ന സിനിമ എന്ന് പറയുന്നത് സുഹൃത്തുക്കളോടൊപ്പം പോയ ആദ്യ സിനിമ ജോഷി സാർ സംവിധാനം ചെയ്ത 1984 തിരുവന്തപുരത്ത് അതുല്യ തീയേറ്ററിൽ റിലീസ് ചെയ്ത അലകടലിനക്കരെ എന്ന സിനിമയാണ്.
കുട്ടിക്കാലത്ത് പെരുന്നാൾ ദിനത്തിലാണ് ആണ് വീട്ടുകാരുടെ അനുമതിയോടുകൂടി കൂടി സുഹൃത്തുക്കളോടൊപ്പം ഒരു സിനിമ കാണാൻ പോകുന്നത്, അത് അലകടലിനക്കരെ എന്ന സിനിമയ്ക്കാണ്. ഒരു റംസാൻ ദിനത്തിലാണ് ഈ സിനിമ കാണുന്നത് ഈ കാലയളവിൽ നിലവിൽ മമ്മൂട്ടി എന്ന നടൻ നോടുള്ള ഉള്ള ഇഷ്ടം കൂടിവരുന്ന സമയമായിരുന്നു ഇപ്പോഴും മനസ്സിൽ നിന്നും മായുന്നില്ല. സിനിമയുടെ അവസാന ഭാഗം ഒരു വലിയ ഷിപ്പിൽ മമ്മൂക്കയെ വിലങ്ങുകൾ അണകെട്ടി നിർത്തി വില്ലന്മാർ സംസാരിക്കുമ്പോൾ പ്രേംനസീർ അവിടെ വരുന്നത്. സിനിമ അവസാനിക്കുന്നത് നിറഞ്ഞ കയ്യടിയോട് കൂടിയാണ്. ആ സിനിമയുടെ അവസാന ഭാഗം ന്യൂസ് പേപ്പർ കട്ട് ചെയ്ത് വാരി എറിഞ്ഞു കയ്യടിയോട് കൂടി ആ സിനിമ കണ്ടു ഞങ്ങൾ പുറത്തിറങ്ങി.
മധു സാർ നസീർ സാർ തകർത്ത് അഭിനയിച്ച ഒരു സിനിമ തന്നെയായിരുന്നു അലകടലിനക്കരെ ഒരുപക്ഷേ ആ സമയം മുതലാണ് മമ്മൂട്ടി എന്ന കലാകാരനോടുള്ള അമിതമായ ആരാധന തുടങ്ങിയത്. അലകടലിനക്കരെ എന്ന ചിത്രം ആ കാലത്ത് കുടുംബപ്രേക്ഷകർക്ക് യുവാക്കൾക്ക് കുട്ടികൾ ഉൾപ്പെടെ വളരെ വളരെ സന്തോഷം തരുന്ന ഒരു സിനിമ തന്നെയായിരുന്നു. മമ്മൂട്ടി എന്ന കലാ കാരൻറെ മികച്ച ചിത്രങ്ങളിൽ ഉൾപ്പെടുത്താവുന്ന ഒരു സിനിമ തന്നെയാണ് അലകടലിനക്കരെ, ആദ്യ സിനിമയെ കുറിച്ചുള്ള ഓർമ്മകൾ എന്ന് പറയുന്നത് ഇതൊക്കെ തന്നെയാണ് അന്ന് മുതൽ ആ മനുഷ്യനോട് തുടങ്ങിയ സ്നേഹം അടുത്തറിയുവാനും അദ്ദേഹത്തിൻറെ പേരുള്ള സംഘടനയിൽ പ്രവർത്തിക്കാൻ അവസരമുണ്ടായി.
അലകടലിനക്കരെ സിനിമ കാണുമ്പോൾ വെള്ളിത്തിരയിൽ കാണുന്ന ഈ കലാകാരനെ നേരിൽ കാണുവാനും അദ്ദേഹത്തെ ഒന്നു തൊടുവാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു, ആഗ്രഹം സഫലമായി എന്ന് മാത്രമല്ല ഒരു മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ ധന്യമുഹൂർത്തം ആയ വിവാഹമാണ് എൻറെ വിവാഹത്തിന് എന്നെ അനുഗ്രഹിക്കാൻ എൻറെ വീട്ടിൽ എത്തിയ മമ്മൂക്ക, എനിക്ക് മറക്കാൻ കഴിയില്ല ഒരുപക്ഷേ ജീവിതത്തിൻറെ നല്ല മുഹൂർത്തങ്ങൾ തന്നെയാണ് ഇത്. ജീവിതാവസാനം വരെ ഏറ്റവും നല്ല നടൻ മമ്മൂക്ക ആയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.
എൻറെ ആദ്യസിനിമ എന്ന അനുഭവക്കുറിപ്പ് ലൂടെ വള്ളക്കടവ് നിസാം ✍️
