മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന വൺ സിനിമയുടെ ടൈറ്റിൽ മമ്മൂട്ടി പുറത്തുവിട്ടു. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റിൽ ലോഞ്ച് ചെയ്തത്. വൺ രൂപത്തിലുള്ള സ്തൂപത്തിനുനേരെ ഇടം കൈ ഉയർത്തി വിരൽചൂണ്ടി പുറം തിരിഞ്ഞു നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രം, ഒരു ഇടം കൈയനായ മുഖ്യമന്ത്രിയെ ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്ന സൂചന നൽകുന്നു.
ബോബി സഞ്ജയുടെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന വൺ തിരുവനന്തപുരത്ത് ചിത്രീകരണം തുടരുകയാണ്. ഇച്ചായീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീലക്ഷ്മി നായർ നിർമ്മിക്കുന്ന വൺ മാർച്ച് അവസാനം തിയേറ്ററുകളിലെത്തും.