അഭിമുഖം തയ്യാറാക്കിയത് : അരുൺ ഗോവിന്ദ്
ഹാട്രിക്ക് എന്ന പദത്തിന് എല്ലാ മേഖലകളിലും വളരേയധികം പ്രാധാന്യമുണ്ട്. അതു കൊണ്ടൊക്കെ തന്നെയാണ്കലയിലായാലും,കായികത്തിലായാലും,രാഷ്ട്രീയത്തിലായാലും ഹാട്രിക്ക് നേട്ടങ്ങൾ നമ്മൾ ചർച്ച ചെയ്യുന്നതും. 2020 ജനുവരി അവസാനപകുതിയിൽ തീയറ്ററുകളിൽ പ്രദർശനത്തിനു എത്തുന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം ഷൈലോക്കിലൂടെ സംവിധായകൻ അജയ് വാസുദേവും ഒരപൂർവ ഹാട്രിക്ക് നേട്ടത്തിന് ഉടമയാവാൻ പോകുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ കടുത്ത ആരാധകനായി തീർന്നു സിനിമയെ പ്രണയിച്ച അജയ് വാസുദേവ് ആദ്യമായി സ്വതന്ത്ര്യസംവിധായക കുപ്പായമണിഞ്ഞതും രാജാധിരാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു എന്നത് ഒരു പക്ഷേ കാലം അജയ് വാസുദേവിന്കൊടുത്ത തൻറ്റെ കടുത്തമെഗാസ്റ്റാർ ആരാധനയ്ക്കുള്ള സമ്മാനമായിരിക്കും.രാജാധിരാജയുടെ വൻവിജയത്തിന്ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി മാസ്റ്റർപീസ് ഒരുക്കിയ അജയ് വാസുദേവ് ഷൈലോക്ക് എന്ന തൻറ്റെ മൂന്നാമത് ചിത്രത്തിലൂടെ മമ്മൂട്ടിയെ നായകനാക്കി തുടർച്ചയായി മൂന്ന് സിനിമകൾ സംവിധാനം ചെയ്യുക എന്ന അപൂർവമായ ഹാട്രിക്ക് നേട്ടത്തിന് ഉടമയായി മാറുകയാണ്.വീണ്ടും ഒരു മെഗാസ്റ്റാർ ചിത്രം സംവിധാനം ചെയ്യാൻ കഴിഞ്ഞ സന്തോഷത്തോടു കൂടി തന്നെ ഷൈലോക്കിൻറ്റെ വിശേഷങ്ങൾ മമ്മൂട്ടിടൈംസുമായി പങ്കുവെക്കുകയാണ് അജയ് വാസുദേവ്.
ഷൈലോക്കിനെക്കുറിച്ച്
= ഷൈലോക്ക് എന്നത് മമ്മൂക്ക ടൈറ്റിൽ കഥാപാത്രമാകുന്ന ഒരു മാസ്സ് ഫാമിലി എൻറ്റർറ്റെയിനർ സിനിമയാണ്.സിനിമാ നിർമ്മാതാക്കൾക്കു പണത്തിനു ആവശ്യം വരുമ്പോൾ പലിശയ്ക്ക് പണം കൊടുക്കുന്ന ആളാണ് മമ്മൂക്ക അവതരിപ്പിക്കുന്ന ഷൈലോക്ക്.നല്ല അസ്സല് ബ്ലേഡ് ആയ ഷൈലോക്കിൻറ്റെ വീക്ക്നെസ്സ് എന്ന് പറയുന്നത് അയാളുടെ ഉള്ളിൻറ്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന അഭിനയമോഹം ആണ്. ഞാൻ മുൻപ് സംവിധാനം.ചെയ്ത രണ്ടു ചിത്രങ്ങളിലും മമ്മൂക്ക പക്കാസീരിയസ്സ് ആയിരുന്നെങ്കിൽ ഷൈലോക്കിൽ ഫുൾ ആൻഡ് ഫുൾ ജോവിയൽ ആണ് മമ്മൂക്ക.
E magazine വായിക്കാൻ ക്ലിക് ചെയ്യുക
മെഗാസ്റ്റാർ മമ്മൂട്ടിയുമൊത്തു തുടർച്ചയായി മൂന്നു സിനിമകൾ
= മമ്മൂക്കയെ വെച്ച് തുടർച്ചയായി സിനിമകൾ ചെയ്യാൻ കഴിഞ്ഞത് എൻറ്റെ ഭാഗ്യമായി തന്നെ ഞാൻ കരുതുന്നു.ആദ്യ സിനിമ മമ്മൂക്കയെ വെച്ച് തന്നെയാവും എന്നത് എനിക്ക് ഏതാണ്ട് ഉറപ്പുള്ളതായിരുന്നു.രാജാധിരാജയുടെ ചിത്രീകരണ സമയത്തു തന്നെ മമ്മൂക്കയുമൊത്തുള്ള രണ്ടാമത്തെ സിനിമയെ പറ്റിയുള്ള ആലോചനകൾ ഉണ്ടായിരുന്നു .എന്നാൽ മൂന്നാമത്തെ സിനിമയായി ഷൈലോക്ക് സംഭവിച്ചത് തികച്ചും യാദൃശ്ചികമായി തന്നെയാണ് . വേറെ ഒരു സിനിമയ്ക്ക് വേണ്ടിയുള്ള ആലോചനകൾക്കിടയിൽ നിൽക്കുമ്പോൾ മമ്മൂക്ക അപ്രതീക്ഷിതമായി സമ്മാനിച്ചതാണ് ഷൈലോക്ക് എന്ന ഈ ഹാട്രിക്ക് .
ഷേക്ക്സ്പിരിയൻ കഥാപാത്രമായ ഷൈലോക്കിന് മമ്മൂക്കയുടെ ഷൈലോക്കും
= ഷേക്സ്പിയറിന്റെ ഷൈലോക്ക് എന്നത് നമുക്കെല്ലാം കഥ വായിച്ചു കഴിഞ്ഞാലും മനസ്സിൽ നിന്നും വിട്ടുപോകാത്ത ഒരു ക്രൂരനായ പലിശക്കാരൻ ആയിരുന്നു.ഷേക്‌സ്പിയറിൻറ്റെ കഥ സ്‌കൂളിൽ പഠിച്ചവർ തങ്ങളുടെ നാട്ടിലുള്ള പല പലിശക്കാരേയും ഷൈലോക്കു എന്ന് ചേർത്ത് വിളിക്കുകയും ചെയ്തു.നമ്മുടെ ഷൈലോക്കിനും ഏതാണ്ട് അങ്ങിനെയൊക്കെ തന്നെയാണ് ഇവിടേയും പേര് വന്നുപെട്ടതും. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ഷേക്സ്പിയറിൻറ്റെ ഷൈലോക്കിനെ പോലെ തന്നെ ക്രൂരനായി മാറാൻ മടിക്കാത്ത ആളാണ് സിനിമയിലേയും ഷൈലോക്ക് .
രാജ, ലിവിങ്സ്റ്റൺ എന്നിവരിൽ നിന്ന് ഷൈലോക്കിലെത്തുമ്പോൾ മെഗാസ്റ്റാർ മമ്മൂട്ടിയിൽ സംഭവിക്കുന്ന മാറ്റങ്ങൾ
= രാജയിൽ നിന്നും എഡ്വേർഡ് ലിവിങ്‌സ്റ്റണിൽ നിന്നും തീർത്തും വ്യത്യസ്ഥനാണ് ബോസ് എന്ന് വിളിക്കുന്ന ഷൈലോക്ക്.ആദ്യ രണ്ടു സിനിമകളിലും മമ്മൂക്കയുടെ ഗൗരവമേറിയ ഇമേജ് ആയിരുന്നു ഉപയോഗിച്ചിരുന്നെങ്കിൽ ഷൈലോക്കിലെത്തുമ്പോൾ മമ്മൂക്കയിലുള്ള ഹാസ്യത്തേയും യൂട്ടിലൈസ് ചെയ്യുന്നുണ്ട്.
ഷൈലോക്കിലെ മമ്മൂക്കയുടെ കറുപ്പും കറുപ്പണിഞ്ഞ COSTUMES
= ഏതു കോസ്റ്റൂമിലും മമ്മൂക്ക സൂപ്പറായിരിക്കും എന്നതു നമുക്കെല്ലാം പൊതുവേ അറിവുള്ളൊരു കാര്യമാണ്.മമ്മൂക്ക കറുപ്പണിഞ്ഞു വരുമ്പോൾ എനിക്ക് കൂടുതൽ മാസ്സ് ആയി ഫീൽ ചെയ്യാറുണ്ട്.രാജാധിരാജയിലും മാസ്റ്റർപീസിലും മമ്മൂക്ക കറുപ്പ് ഷർട്ട് ഇട്ടുകൊണ്ട് ഫൈറ്റ് ചെയ്യുന്നത് ചിത്രീകരിക്കുമ്പോൾ തന്നെ ഒരു സിനിമയിൽ മുഴുവനായും,മമ്മൂക്ക കറുത്ത കോസ്റ്റ്യൂമിൽ വന്നാൽ നന്നാവും എന്ന ചിന്ത ഉണ്ടായിരുന്നു.ഷൈലോക്കിൻറ്റെ കഥാപാത്ര നിർമ്മിതിക്കിടയിൽ പഴയ ആ ചിന്ത വീണ്ടും ബലപ്പെടുകയും കറുപ്പുംകറുപ്പും അണിയുന്ന ഷൈലോക്കിനെക്കുറിച്ച് മമ്മൂക്കയോട് അവതരിപ്പിക്കുകയും ചെയ്തു.മമ്മൂക്കയുടെ യെസ് എനിക്ക് വലിയ സന്തോഷം തരുകയും ചെയ്തു.തീർച്ചയായും ഷൈലോക്കിൻറ്റെ കറുപ്പുംകറുപ്പും അണിഞ്ഞ കോസ്ട്ടൂം തീയറ്ററിലും സ്വീകരിക്കപ്പെടും എന്ന് കരുതുന്നു.
തമിഴിൽ കുബേരൻ
= ഷൈലോക്കിൻറ്റെ തമിഴ് വേർഷനായ കുബേരന് വേണ്ടി ലിറിക്ക്സും ഡയലോഗും എഴുതിയിരിക്കുന്നത് രാജ്കിരൺസാറാണ്.ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രവും രാജ്കിരൺ സാർ അവതരിപ്പിക്കുന്നുണ്ട്.മലയാളത്തിൽ നിന്നും ചെറിയ വ്യത്യാസങ്ങൾ വരുത്തിയാണ് തമിഴ് വേർഷൻ ചെയ്തിരിക്കുന്നത്.ഒരു പക്കാ തമിഴ് സിനിമയായി തന്നെയാണ് കുബേരനെ ഒരുക്കിയിരിക്കുന്നത്.മമ്മൂക്കയുടെ പോർഷൻ തമിഴിൽ മമ്മൂക്ക തന്നെയാണ് ഡബ്ചെയ്തിരിക്കുന്നത് . രജനിമുരുകനും,പവർപാണ്ടിയും,സണ്ടക്കോഴിയും എല്ലാം മനോഹരമാക്കിയ രാജ്കിരൺസാറും ഒപ്പം മീനാമേഡവും എല്ലാം ചേരുമ്പോൾ തീർച്ചയായും കുബേരൻ തമിഴിൽ ശ്രദ്ധിക്കപ്പെടും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
നവാഗത തിരക്കഥാകൃത്തുക്കൾ
= അനീഷ്ഹമീദും,ബിപിൻമോഹനും പുതിയ കാലത്തിൻറ്റെ സിനിമയുടെ വ്യാകരണം നല്ലപോലെ അറിവുള്ളവരാണ്.ചങ്ക്‌സ് എന്ന സിനിമക്ക് വേണ്ടി അനീഷ് ഇതിനുമുൻപ് സ്ക്രിപ്റ്റ് ചെയ്തിട്ടുണ്ട്. ബിപിൻ ആദ്യമായാണ് സിനിമക്ക് വേണ്ടി എഴുതുന്നത്.അനീഷും,ബിപിനും ചേർന്ന് മമ്മൂക്കയുടെ ജോർജ്ഏട്ടനോടാണ് ആദ്യമായി ഷൈലോക്കിനെ പറ്റി പറയുന്നത്.ജോർജേട്ടൻ കഥകേട്ട് ഇഷ്ടപ്പെട്ട് എന്നോട് പറയുകയായിരുന്നു.അനീഷിനും, ബിപിനും ഇനിയും മലയാളസിനിമയിൽ ഒരുപാട്ദൂരം മുന്നോട്ട് പോകാനുള്ള ടാലൻറ്റ് ഉണ്ട്.
ഏറ്റവും ഇഷ്ടം ധ്രുവത്തിലെ നരസിംഹ മന്നാഡിയാർ
= ഞാൻ സിനിമകൾ കാണുന്നതിനും,സിനിമാ മേഖലയിലേക്ക് വരുന്നതിനും കാരണക്കാരൻ മമ്മൂക്കയാണ്. കുട്ടിക്കാലം തൊട്ടേ മമ്മൂക്കയോടുള്ള അടങ്ങാത്ത ഇഷ്ടം തന്നെയാണ് എന്നെ സിനിമാക്കാരൻ ആക്കിയത്.മമ്മൂക്കയുടെ എല്ലാ കഥാപാത്രങ്ങളും വളരേയധികം പ്രിയപ്പെട്ടവ തന്നെയാണ്.ഒരു ഫാൻബോയ് എന്ന നിലയിൽ ഏറ്റവും ആദ്യം ഓർമ്മ വരുന്ന മമ്മൂക്കയുടെ കഥാപാത്രം ഏതെന്നു ചോദിച്ചാൽ അത് തീർച്ചയായും ധ്രുവത്തിലെ നരസിംഹമന്നാഡിയാർ തന്നെയാവും. ശരിക്കും രോമാഞ്ചം കൊള്ളിക്കുന്ന മാസ്സുംക്ലാസ്സും ചേർന്ന കഥാപാത്രമാണ് നരസിംഹമന്നാഡിയാർ.
പ്രേക്ഷകരോട്
= ഷൈലോക്ക് തമാശ,ആക്ഷൻ,സോങ്,ഡ്രാമ എന്നിവയെല്ലാം ചേർത്ത ഒരു ഫാമിലി മാസ്സ്എൻറ്റർറ്റെയിനാറായാണ് ഒരുക്കിയിരിക്കുന്നത്.എല്ലാവരും കുടുംബസമേതം തീയറ്ററുകളിൽവന്നു ഷൈലോക്കിനെ കാണുക, നിങ്ങളുടെ അഭിപ്രായങ്ങൾ പറയുക .