പ്രിത്വിരാജ് സുകുമാരൻ നായകനാകുന്ന മൂന്ന് ചിത്രങ്ങൾ റിലീസിന് തയ്യാറെടുക്കുന്നു. എന്നും വ്യത്യസ്ഥത പുലർത്താറുള്ള താരം ഇത്തവണയും എത്തുന്നത് മൂന്ന് വ്യത്യസ്ഥ ചിത്രങ്ങളുമായാണ്.
നവാഗതനായ നിര്‍മ്മല്‍ സഹദേവ് പൃഥിരാജിനെ നായകനാക്കിയൊരുക്കുന്ന ചിത്രമാണ് രണം. ഒരു ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രം പൂര്‍ണമായും വിദേശത്തുവെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. പൃഥിരാജിനു പുറമെ റഹ്മാന്, ഇഷ് തല്‍വാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മുംബൈ പോലീസിനു ശേഷം പൃഥിയും റഹ്മാനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ആക്ഷന്‍ പ്രാധാന്യം നല്‍കികൊണ്ടുളള ചിത്രമായിരിക്കും രണം എന്നാണ് അറിയുന്നത്. ഹോളിവുഡ് സിനിമകള്‍ക്ക് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ ക്രിസ്റ്റിയന്‍ ബ്രൂണെറ്റിയാണ് രണത്തിലെ സംഘടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറുകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രം ജൂൺ 28 ന് തിയ്യേറ്ററുകളിൽ എത്തും എന്നാണ് പുതിയ വിവരം.
#Ranam First look!
“Some second chances…are too costly!” Coming Soon!
#RanamFirstLook #DetroitCrossing @PrithviOfficial #Poffactio @Ishatalwar #Rahman pic.twitter.com/Z2oVd2Nq7G— POFFACTIO ™ (@Poffactio) December 24, 2017
ബാംഗ്ലൂര്‍ ഡേയ്സ് എന്ന മെഗാഹിറ്റ് ചിത്രത്തിനു ശേഷം അഞ്ജലി മേനോന് ഒരുക്കുന്ന പുതിയ ചിത്രം പൃഥ്വിക്കൊപ്പമാണ്. ഒരിടവേളയ്ക്കു ശേഷം നസ്രിയ ഫഹദ് സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തില്‍ പൃഥിരാജിന്റെ അനിയത്തിയുടെ വേഷത്തിലാണ് നസ്രിയ എത്തുന്നത്. ഇവര്‍ക്കു പുറമെ നടി പാര്‍വതിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രജപുത്ര ഫിലിംസിന്റെ ബാനറില്‍ എം.രഞ്ജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന് രഞ്ജിത്തും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഊട്ടിയിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും ചിത്രത്തിന് ഇതുവരെയായും അണിയറപ്രവര്‍ത്തകര്‍ പേര് ഇട്ടിട്ടില്ല. ഈ ചിത്രം ജൂലൈ 6ന് തിയ്യേറ്ററുകളിൽ എത്തും.
For all those who have been asking “WHEN?”
July 6th is the answer! 😊 😇
— Anjali Menon (@AnjaliMenonFilm) May 17, 2018
പൃഥ്വിരാജും പാര്‍വതിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് മൈസ്റ്റോറി. നവാഗതയായ റോഷ്ണി ദിവാകറാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൂര്‍ണമായും വിദേശത്ത് ചിത്രീകരിച്ച സിനിമയാണ് മൈസ്റ്റോറി. എന്ന് നിന്റെ മൊയ്തീന് എന്ന ചിത്രത്തിനു ശേഷം ഈ ജോഡികള്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഒരു പ്രണയ ചിത്രമായാണ് മെസ്റ്റോറി ഒരുക്കിയിരിക്കുന്നതെന്നാണ് അറിയുന്നത്. രണ്ട് കാലഘട്ടങ്ങളിലൂടെയുളള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിലെ പാട്ടുകള്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. പൃഥ്വിയുടെ ഈ വര്‍ഷത്തെ പ്രധാന റിലീസുകളിലൊന്നാണ് മൈസ്റ്റോറി. ജൂൺ 14 ന് ചിത്രം തീയ്യറ്ററുകളിൽ എത്തും.
#MyStory title song ‘Kadhakal’ is out now!
‘Let me tell you My Story….!’Watch ▶️ https://t.co/t6SUIEcPqr@PrithviOfficial @parvatweets #Roshni @shaanrahman #Poffactio pic.twitter.com/0EiYVfZdhT
— POFFACTIO ™ (@Poffactio) February 15, 2018
