Connect with us

Hi, what are you looking for?

Latest News

“ഇത് മമ്മൂക്കയ്ക്കുള്ള സമർപ്പണം “: അനീഷ്, ബിപിൻ

രണ്ടു പേർ ചേർന്ന് ഒരു കഥയ്ക്ക് പുറകെ സഞ്ചരിക്കുന്നത് മലയാളിക്ക് എന്നും പ്രതീക്ഷകൾ നൽകുന്ന ഒന്നാണ്. സിദ്ധിഖ് ലാൽ,റാഫി-മെക്കാർട്ടിൻ,ഉദയകൃഷ്ണ -സിബി.കെതോമസ്,വിഷ്ണു ഉണ്ണികൃഷ്ണൻ-ബിപിൻ ജോർജ്ജ് തുടങ്ങി  സൂപ്പർ ഹിറ്റുകൾ ഒരുക്കിയ ഇരട്ട തിരക്കഥാകൃത്തുക്കളുടെ കൂട്ടത്തിലേക്ക് പുതിയ ഒരു കോമ്പിനേഷൻ കൂടി വരുകയാണ്.മെഗാസ്റ്റാർ മമ്മൂട്ടിയുടെ 2020ലെ ആദ്യ മാസ്സ് ചിത്രമായ ഷൈലോക്കിൻറ്റെ രചയിതാക്കളാണ് അനീഷ്ഹമീദും-ബിപിൻ മോഹനും.ഒരുപാട് കാലമായി മനസ്സിൽ കൊണ്ട് നടന്ന സിനിമ എന്ന വലിയ സ്വപ്നം മെഗാസ്റ്റാർ മമ്മൂട്ടിയിലൂടെ യാഥാർത്യമാകുമ്പോൾ തങ്ങളുടെ  ഷൈലോക്ക് എന്ന സ്വപ്നസാക്ഷാത്ക്കാരത്തെക്കുറിച്ചു മമ്മൂട്ടിടൈംസ്‌മായി മനസ്സു തുറക്കുകയാണ് അനീഷും-ബിപിനും .

?പ്രദർശനത്തിനു തയ്യാറെടുക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം ഷൈലോക്കിനെക്കുറിച്ച്

= അനീഷ് ഹമീദ്: ഷൈലോക്ക് എന്നത് ഒറ്റവാക്കിൽ പറഞ്ഞാൽ മമ്മൂക്കക്കു വേണ്ടിയുള്ള ഞങ്ങളുടെ ട്രിബ്യൂട്ട് ആണ് . കുട്ടിക്കാലത്തു എന്നെ സിനിമ കാണാൻ പ്രേരിപ്പിച്ചത് മമ്മൂക്കയാണ്. മമ്മൂക്കയുടെ കൗരവർ ടിവിയിലും,വീഡിയോ ക്യാസ്റ്റിലും ആയി ഞാനെൻറ്റെ കുട്ടിക്കാലത്തു എത്ര തവണ കണ്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല. മമ്മൂക്കയെ കുറിച്ച് സിനിമക്ക് വേണ്ടിയുള്ള ഒരു കഥ ആലോചിച്ചപ്പോൾ എൻറ്റെ ബാല്യ കൗമാരങ്ങളിലെ ആ മാസ്സ് നായകനെ തന്നെ വീണ്ടും പുനസൃഷ്ട്ടിക്കണം എന്നത് തന്നെയായിരുന്നു മനസ്സിൽ .

ബിപിൻ മോഹൻ : ഒരു ഔട്ട്ആൻഡ്ഔട്ട് ഫാമിലി മാസ്സ് എൻറ്റർറ്റെയിനർ  ആയിരിക്കും ഷൈലോക്ക്.മമ്മുക്കയുടെ ഫാൻസിനു മാത്രം അല്ല കുടുംബങ്ങൾക്കും കൂടി ആഘോഷം ആയി കണ്ടിരിക്കാവുന്ന സിനിമ ആയിരിക്കും ഷൈലോക്ക്.സ്ത്രീകൾക്കും കുട്ടികൾക്കും അടക്കം എല്ലാ തരം  പ്രേക്ഷകർക്കും ഒരു ട്രീറ്റ് ആയിരുക്കും മമ്മുക്കയുടെ കഥാപാത്രവും ഈ  ചിത്രവും.

?? ആദ്യമായി എഴുതുന്നത് തന്നെ മലയാളത്തിൻറ്റെ മെഗാസ്റ്റാറിന് വേണ്ടി ,മമ്മൂക്കയോട് ഷൈലോക്കിനെക്കുറിച്ചു പറഞ്ഞതിൻറ്റെ ഓർമ്മകൾ

== അനീഷ് ഹമീദ് : ആദ്യ തവണ മധുരരാജയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് മമ്മൂക്കയോട് കഥ പറയുന്നത്.കഥ കേൾക്കുന്നത് ഇടയ്ക്കു വെച്ച് നിർത്തി നമുക്കിത് വേറൊരു ദിവസം കേൾക്കാം എന്ന് പറയുകയായിരുന്നു മമ്മൂക്ക. അന്ന് മമ്മൂക്ക അങ്ങനെ പറഞ്ഞപ്പോൾ ഇനി കഥ മമ്മൂക്കക്കു ഇഷ്ടപ്പെട്ടു കാണില്ലെ എന്ന് ചിന്തിച്ചു ഞാൻ.പിന്നീട് ഒരു ദിവസം അജയേട്ടൻ മമ്മൂക്ക കഥ കേൾക്കാനായി നമ്മളെ വീട്ടിലോട്ട് വിളിച്ചിട്ടുണ്ട് എന്ന് പറയുമ്പോൾ ഞാൻ നല്ല ടെൻഷനിൽ ആയിരുന്നു.മമ്മൂക്കയുടെ വീട്ടിൽ പോയി ഞങ്ങൾ വിശദമായി തിരക്കഥ പറയുകയും തുടർന്ന് മമ്മൂക്ക നമുക്ക് ഈ സിനിമ ചെയ്യാം എന്ന് പറയുകയും ആയിരുന്നു.

ബിപിൻ മോഹൻ : അതു വലിയൊരു എക്സ്പീരിയൻസ് ആയിരുന്നു ഞങ്ങൾക്ക്.മമ്മുക്കയോട് കഥ പറയാൻ അവസരത്തിനു വേണ്ടി ശ്രമിക്കുന്ന സമയത്തിനുള്ളിൽ തന്നെ മുഴുവൻ തിരക്കഥയും പൂർത്തി ആക്കിയിരുന്നു.മധുര രാജ എന്ന ചിത്രത്തിൻറ്റെ ആക്ഷൻ രംഗങ്ങൾ ഷൂട്ട് നടക്കുമ്പോൾ ആയിരുന്നു ആദ്യം ആയി മമ്മുക്ക ഈ ചിത്രത്തെ കുറിച്ചു സംസാരിക്കാൻ ഞങ്ങൾക്ക് അവസരം തന്നത്.തൻറ്റെ കഥാപാത്രത്തെ കുറിച്ചും കഥയുടെ ഏകദേശരൂപവും അന്ന് മമ്മുക്ക കേട്ടു.അതിനു ശേഷം ഉണ്ട എന്ന ചിത്രത്തിൻറ്റെ ഷൂട്ടിൻറ്റെ ഇടവേളയിൽ വീട്ടിലേക്കു വിളിപ്പിച്ചു.2ദിവസം കൊണ്ട് മുഴുവൻ സ്ക്രിപ്റ്റും വായിച്ചു കേട്ടു.തുടർന്ന് നമ്മൾ ഈ സിനിമ ചെയ്യുന്നു എന്ന് പറഞ്ഞു.സ്‌ക്രിപ്റ്റ് കേട്ട ശേഷം മമ്മുക്ക ആയിരുന്നു രാജ്കിരൺ സാറിനെ പ്രധാനപ്പെട്ട ഒരു റോളിലേക്ക് നിർദേശിച്ചത്.

?ഷൈലോക്ക് എന്ന പേരു കേൾക്കുമ്പോൾ ഒരിക്കലും ഒരു നായകൻറ്റെ ഇമേജല്ല വരുന്നത്,ഇത് മമ്മൂക്കയുടെ കഥാപാത്രനിർമ്മിതിയിൽ എന്തെങ്കിലും വെല്ലുവിളിയുണ്ടാക്കിയോ

== അനീഷ് ഹമീദ് : കഥാപാത്ര നിർമ്മിതിയിൽ വെല്ലുവിളികൾ ഒന്നും ഉണ്ടായിരുന്നില്ല.വളരെ എൻജോയ് ചെയ്താണ് ആദ്യാവസാനം വരേയും ഈ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്.പിന്നെ മമ്മൂക്കയോട് കഥ പറയുന്നതിന് മുൻപായി ഏതാണ്ട് രണ്ടരവർഷത്തെ അദ്ധ്യാനം ഞങ്ങൾ  ഈ സ്ക്രിപ്റ്റിൽ നടത്തിയിട്ടുണ്ട്. തീർച്ചയായും ഷൈലോക്കിനെ പ്രേക്ഷകർ സ്വീകരിക്കും എന്ന് തന്നെയാണ് വിശ്വാസം.

ബിപിൻ മോഹൻ= ആദ്യഘട്ടത്തിൽ മറ്റു രണ്ടുമൂന്നു പേരുകൾ ചർച്ചക്ക് വന്നു എങ്കിലും ചിത്രത്തിന് പേരൊന്നും ഞങ്ങൾ ഫിക്സ് ചെയ്തിരുന്നില്ല.എല്ലാം കേട്ടു കഴിഞ്ഞു ഷൈലോക്ക് എന്ന പേരാണ് ഈ ചിത്രത്തിന് ചേരുക എന്നത്  മമ്മുക്കയുടെ നിർദ്ദേശം ആയിരുന്നു.മമ്മുട്ടി എന്ന നടനെ ഞങ്ങൾക്ക് ലഭിക്കുമ്പോൾ അതിനെ എല്ലാവരെയും ഇഷ്ടപ്പെടുത്തുന്ന രീതിയിൽ ഏറ്റവും നന്നായി ഉപയോഗിക്കണം എന്നത് തന്നെ ആയിരുന്നു വെല്ലുവിളി.ആ ഒരു ചിന്ത  മനസ്സിൽ ഉണ്ടായിരുന്നത് കൊണ്ട് അങ്ങനെ ഒരു കഥാപാത്രം ആണ് ഒരുക്കിയിരിക്കുന്നത്.മമ്മുക്ക അവതരിപ്പിക്കുന്ന ബോസിന് അയാളുടേതായ ഒരു രീതി ഉണ്ട്.അതിനെ ഏറ്റവും നന്നായി തന്നെ മമ്മുക്ക ചെയ്തു തന്നു എന്നതും സന്തോഷം.

??  രണ്ടുപേർ ചേർന്ന് ഒരു കഥയ്ക്ക് പുറകെ സഞ്ചരിക്കുമ്പോൾ ഉണ്ടാവുന്ന ഗുണങ്ങളും,ദോഷങ്ങളും

== അനീഷ് ഹമീദ്: ഒറ്റയ്ക്ക് എഴുതുന്നതിനേക്കാൾ രണ്ടു പേർ ചേർന്ന് എഴുതുന്നതാണ് സിനിമക്ക് ഗുണകരം എന്ന് വിശ്വസിക്കുന്നു.അവിടെ ഒരു ഗിവ് ആൻഡ് ടേക്ക് പോളിസിഉണ്ട്,ആരോഗ്യകരമായ ചർച്ച ഉണ്ട്,ഗുണകരമായ തിരുത്തലുകൾ ഉണ്ട്.പിന്നെ ഞങ്ങൾ രണ്ടു പേരും ആദ്യദിവസം തന്നെ തീയ്യറ്ററിൽ പോയി സിനിമ കാണുന്നവരാണ്.ഞങ്ങളുടെ ചർച്ചകളിൽ എപ്പോഴും കാശു മുടക്കി സിനിമ കാണാൻ ഇരിക്കുന്ന പ്രേക്ഷകനെ കുറിച്ചുള്ള ചിന്തയും ഉണ്ട്   

ബിപിൻ മോഹൻ: പരസ്പരം റെസ്പെക്ട് ചെയ്യുന്ന രണ്ടു പേർ ആവുമ്പോൾ അതിൽ ഗുണങ്ങൾ മാത്രമേ ഉള്ളു  എന്നാണ് ഞങ്ങളുടെ അനുഭവം.അങ്ങനെ ഉള്ളപ്പോൾ ഒരേ കഥയുടെ വിവിധ സാധ്യതകൾ ചർച്ചക്ക് വന്നിട്ടുണ്ട് ഞങ്ങൾക്കിടയിൽ.ചിലത് ഒഴിവാക്കാനും ചിലത് എടുക്കാനും കുറെ കൂടി എളുപ്പമാണ് രണ്ടുപേർ ഒരേ കഥക്ക് പിറകിൽ പോകുമ്പോൾ എന്നു തോന്നുന്നു.  പിന്നെ സിനിമ എഴുതുന്നു എന്നതിന് ഒപ്പം ഞങ്ങൾ പ്രേക്ഷകർ കൂടി ആണ്. എല്ലാത്തരം സിനിമകളും കാണുന്നുണ്ട്. ഞങ്ങൾക്ക് രണ്ടു പേർക്കും മമ്മുക്കയെ എങ്ങനെ ഒക്കെ സ്‌ക്രീനിൽ കണ്ടാൽ ഇഷ്ടപെടുമോ അത്തരം കാര്യങ്ങൾ ഒക്കെ  ഞങ്ങളുടെ സിനിമയിലും ഉണ്ടാവണമെന്ന് കരുതി ഒരുക്കിയിട്ടുള്ള ചിത്രം ആണ് ഷൈലോക്ക്. 

Shylock Special E-Magazine By Mammootty Times

?എഴുതിയതിൽ തന്നെ ഉറച്ചു നിൽക്കുന്നതാണോ അതോ അവസാനനിമിഷം വരെ മാറ്റങ്ങൾ സ്വീകരിക്കുന്നതാണോ ഇഷ്ട്ടം.

== അനീഷ് ഹമീദ് : സിനിമയുടെ നല്ലതിന് വേണ്ടി സ്ക്രിപ്റ്റിൽ മാറ്റങ്ങൾ വരുത്തുന്നതിൽ തെറ്റില്ല.ഷൂട്ടിങ് ലൊക്കേഷനിലും നല്ല ഒരു ചിന്ത തോന്നിയാൽ അത് ചർച്ച ചെയ്തു ഞങ്ങൾ ആഡ് ചെയ്തിട്ടുണ്ട്.ഞങ്ങൾ പുതിയ ആളുകൾ ആയത് കൊണ്ട് തന്നെ എപ്പോഴും അപ്‌ഡേറ്റ് കൂടി ആയിരിക്കണം അല്ലോ .

ബിപിൻ മോഹൻ : പൂർണ്ണമായ സ്‌ക്രിപ്റ്റ്ആയിരുന്നു എങ്കിലും എഴുതിയതിൽ സിനിമയുടെ നല്ല കാര്യങ്ങൾക്ക് വേണ്ടി ആവശ്യത്തിനു മാറ്റങ്ങൾ വരുത്തുന്നതിൽ മടി ഒന്നും ഞങ്ങൾ കാണിച്ചിട്ടില്ല.വരുത്താൻ പറയുന്ന മാറ്റം സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്ന ഒന്നല്ല എങ്കിൽ തീർച്ച ആയും ചർച്ച ചെയ്യാവുന്ന ഒന്നാണ്.ഷൈലോക്കിൽ അങ്ങനെ ചില നല്ല മാറ്റങ്ങൾ ഞങ്ങൾക്ക് വരുത്താൻ കഴിഞ്ഞിട്ടുണ്ട്.അതു സിനിമക്ക് കൂടുതൽ ഗുണം ആവുകയെ ചെയ്തിട്ടുള്ളൂ

?? സഹയാത്രികനായ എഴുത്തുകാരനെക്കുറിച്ച്

== അനീഷ്ഹമീദ് : ബിപിൻ പേഴ്‌സണലിയും പ്രൊഫഷണലിയും എനിക്ക് കിട്ടിയ വലിയ ഒരു അനുഗ്രഹം ആണ്.ഞങ്ങൾ തമ്മിൽ നല്ലൊരു സിങ്ക് ഉണ്ട്, അതിനിയും തുടർന്ന് പോയ്കൊണ്ടേയിരിക്കിട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ബിപിൻമോഹൻ: സിനിമക്ക് വേണ്ടി ഒന്നിച്ചു എന്നതിനപ്പുറം എൻറ്റെ  സഹോദര തുല്യൻ ആണ് അനീഷ്.ഞങ്ങൾ രണ്ടു പേരും രണ്ടു വഴിക്ക് സിനിമക്ക് വേണ്ടി ശ്രമിച്ചു നടന്ന സമയത്തു നമുക്കു ഒന്നിച്ചു എഴുതിയാലോ എന്നു ചോദിച്ചത് അവൻ ആയിരുന്നു.അതു വരെ ഉള്ള സിനിമ ചർച്ചകളിൽ ഒരേ ചിന്താഗതിയിൽ മുന്നോട്ട് പോയിരുന്നത് കൊണ്ട് ആ ചോദ്യത്തിന് ഒടുവിൽ ഒന്നിച്ചു ആയി പിന്നെ ശ്രമങ്ങൾ.അതിൻറ്റെ ആദ്യത്തെ പ്രോഡക്റ്റ് ആണ് ഷൈലോക്. ഇനിയും കുറെ പ്ലാനുകൾ ഞങ്ങളുടെ മനസ്സിൽ ഉണ്ട്. അതിലേക്ക് എത്താൻ ഉള്ള ശ്രമങ്ങൾ ഒന്നിച്ചു തന്നെ തുടരും.

?? മൂന്നാമതും മമ്മൂട്ടി ചിത്രം ഒരുക്കുന്ന അജയ് വാസുദേവിനൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ച്

== അനീഷ്ഹമീദ്: അജയേട്ടനെ രണ്ടു മൂന്ന് വർഷം ആയി അടുത്തറിയുന്ന ആളാണ് ഞാൻ.അജയേട്ടൻ മുൻപ് ചെയ്ത രണ്ടു സിനിമകളും എനിക്ക് പ്രിയപ്പെട്ടതും ആണ്.ഷൈലോക്കിനു വേണ്ടി അജയേട്ടൻ ഒരുപാട് ഹോം വർക്കുക്കൾ ചെയ്തിട്ടുണ്ട്. മുൻപ് ചെയ്ത രണ്ടു സിനിമകളിൽ നിന്നും വ്യത്യസ്തമായ അപ്പ്രോച് ആണ് അജയേട്ടൻ ഷൈലോക്കിനു വേണ്ടി സ്വീകരിച്ചിട്ടുള്ളത്. 

ബിപിൻമോഹൻ: നല്ല അനുഭവം ആണ്.മമ്മുക്ക എന്ന വാക്കിനെയും വ്യക്തിയെയും 24 മണിക്കൂറും മനസ്സിൽ കൊണ്ടു നടക്കുന്ന ഒരാൾ ആയിട്ട് തോന്നിയിട്ടുണ്ട്. എഴുത്തുകാർ എന്ന നിലയിലും അതിലും മേലേയും ഈ സിനിമയിൽ ഞങ്ങളെ ഭാഗം ആക്കി നിർത്തിയിട്ടുണ്ട് അജയേട്ടൻ.ഒരുപാട് സ്വാതന്ത്ര്യം തന്നിട്ടുണ്ട്.ഞങ്ങളുടെ അഭിപ്രായങ്ങൾ കേട്ടിട്ടുണ്ട്. പുതിയ ആളുകൾ ആണ് എന്ന രീതിയിൽ എവിടെയും മാറ്റി നിർത്തിയിട്ടില്ല.മറ്റു genre ഇൽ ഉള്ള ചിത്രങ്ങൾ ഒരുക്കുന്ന അത്ര തന്നെ ബുദ്ധിമുട്ടാണ് ഒരു മാസ്സ് മസാല ചിത്രം ഒരുക്കി പ്രേക്ഷകനെ തൃപ്തിപെടുത്തുക എന്നത്.അതുകൊണ്ട് തന്നെ മാസ്സ് മസാല എൻറ്റർറ്റെയിനർ എന്ന നിലയിൽ ഏറെ വ്യത്യസ്‌തമായ  ശൈലിയിൽ ഉള്ള ഒരു അജയ് വാസുദേവ് ചിത്രം ആവണം ഇതു എന്ന ഞങ്ങളുടെ നിർബന്ധം അജയേട്ടൻ നിറവേറ്റി തന്നിട്ടുണ്ട്.കൃത്യം ആയ പ്ലാനിങ് ഇൽ ആണ് ഷൂട്ടിങ് മുന്നോട്ട് കൊണ്ട് പോയത്. 75 ദിവസം പ്ലാൻ ചെയ്ത ചിത്രം 63 ദിവസം കൊണ്ട്  അജയേട്ടൻ പൂർത്തിആക്കിയിരുന്നു. ഹാസ്യവും മാസും ആക്ഷനും നിറഞ്ഞ ഒരു മമ്മുക്ക-അജയ് വാസുദേവ് ചിത്രം ആയിരിക്കും  ഈ മൂന്നാമത്തെ വരവ്.

??  മലയാളത്തിന്റെ  മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം പ്രവൃത്തിച്ചതിനെക്കുറിച്ച്

== അനീഷ്ഹമീദ്: മമ്മൂക്കയോടൊപ്പം പ്രവൃത്തിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു.കുഞ്ഞുനാളിലെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു മമ്മൂക്കയെ വെച്ചൊരു സിനിമ എന്നത്,അത് യാഥാർത്യമാകുമ്പോൾ പൂർണസന്തോഷം.ഞങ്ങളെ ഒരു പുതു തിരക്കഥാകൃത്തുക്കൾ എന്ന് പോലും കരുതാതെ ഞങ്ങളുടെ അഭിപ്രായങ്ങൾ ആരാഞ്ഞു മമ്മൂക്ക കഥാപാത്രമായി മാറുന്നത് കണ്ടപ്പോൾ ഞരിക്കും ഞെട്ടിപോയി.

ബിപിൻമോഹൻ: പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്ര വലിയ അനുഭവം ആണത്.മമ്മുക്ക നാനൂറിൽ അധികം ചിത്രങ്ങൾ ചെയ്തു കഴിഞ്ഞു.ഇത്രയും സിനിമകളിൽ വരാത്ത ഒരാളുടെ ഇതുവരെ കാണാത്ത ഒരു ഭാവവുംരീതിയും ഒക്കെ ആണ് മമ്മുക്ക ഞങ്ങൾക്ക് ഷൈലോക്കിന്‌ വേണ്ടി തന്നിരിക്കുന്നത്.സിനിമ തുടങ്ങുമ്പോളും സിനിമ ഷൂട്ടിങ്ങിലും പോസ്റ്റ് പ്രൊഡക്ഷൻ ടൈമിലും ഒക്കെ ഒരേ പോലെ മമ്മുക്ക ഞങ്ങളെ ചേർത്തു പിടിച്ചു എന്നു തന്നെ ഒറ്റ വാക്കിൽ പറയാം. ഒരു വലിയ സിനിമ ഞങ്ങൾ പുതിയ രണ്ടുപേർ വന്നു പറഞ്ഞപ്പോൾ അതിനു കൈതന്നു അതിനെ പൂർണ്ണം ആക്കി തന്നു മമ്മുക്ക.പലരും പറഞ്ഞു പേടിപ്പിച്ച അനുഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.പകരം നമുക്കു എന്ത് ആണോ വേണ്ടത് അതുഅതിനും മേലേ ചെയ്തു തന്നു മമ്മുക്ക.ഒരു സീനിനെ കുറിച്ചു മമ്മുക്ക നമ്മളോട് ചോദിക്കുമ്പോൾ അതിനു കൃത്യമായ ഉത്തരം നമുക്കു ഉണ്ട് എങ്കിൽ പിന്നെ എല്ലാം മമ്മുക്ക ഭംഗി ആക്കിയിരിക്കും.ചിത്രത്തിലെ ചില ഡയലോഗുകളും മറ്റും മമ്മുക്കയുടെ അഭിപ്രായങ്ങൾ കിട്ടിയത് കൊണ്ട് കുറെ കൂടി ഭംഗിആക്കാൻ ഞങ്ങൾക്കു സാധിച്ചു.മമ്മുക്ക വളരെ ആസ്വദിച്ചു ചെയ്ത കഥാപാത്രം ആണ് ഈ ചിത്രത്തിലേത്. അതിൻറ്റെ റിസൾട്ട് ഈ സിനിമയിൽ നിങ്ങൾക്ക് കാണാം. മെഗാസ്റ്റാർ ഷോ തന്നെ ആയിരിക്കും ഈ സിനിമ. ഫാൻസിനൊപ്പം കുടുംബ പ്രേക്ഷകരും കൂടി ആസ്വദിക്കുന്ന ഒരു മമ്മുക്കയെ  തിയേറ്ററിൽ കാണാൻ ആവും.

??  ഷൈലോക്കിനെ കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകരോട് എന്താണ് പറയാൻ ഉള്ളത്

== അനീഷ് ഹമീദ്: ഞാനും ഇതിനു മുൻപുവരെ മമ്മൂക്ക സിനിമകൾ തീയറ്ററിൽ ഇരുന്നു ആസ്വദിച്ചു കണ്ട പ്രേക്ഷകൻ ആയിരുന്നു. തീയറ്ററിലെ സ്‌ക്രീനിൽ മമ്മൂക്കയെ എങ്ങനെയൊക്കെയാണൊ ഞാൻ എന്ന പ്രേക്ഷകൻ കാണാൻ ആഗ്രഹിച്ചത് അതെല്ലാം ഷൈലോക്കിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.എല്ലാവരും കുടുംബസമേതം ഷൈലോക്കിനെ തീയറ്ററിൽ പോയി കാണുക നിങ്ങളുടെ രണ്ടു മണിക്കൂർ ഒരിക്കലും നഷ്ടപ്പെട്ടതായി തോന്നില്ല എന്ന് ഞാൻ ഉറപ്പു തരുന്നു.

ബിപിൻ മോഹൻ : ഒരു രണ്ടേകാൽ മണിക്കൂർ കുടുംബത്തോടൊപ്പം തിയേറ്ററിൽ ചിരിച്ചു കയ്യടിച്ചു ആഘോഷിച്ചു കാണാവുന്ന ചിത്രം ആയിരിക്കും ഷൈലോക്ക്.സൂപ്പർ എനർജെറ്റിക് ആയൊരു മമ്മുക്ക ഈ ചിത്രത്തിൽ ഉണ്ടാവും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles