കേരളം ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം തീയ്യറ്ററുകളിൽ എത്തി. കേരളമെങ്ങും ചിത്രത്തിന് ഗംഭീര അഭിപ്രായം നേടി വൻജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ചിത്രം കണ്ടിറങ്ങുന്നവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു ഗംഭീരം”.
ദി ഗ്രേറ്റ് ഫാദർ എന്ന ബ്ലോക്കബ്സ്റ്റർ ചിത്രത്തിന് ശേഷം ഹനീഫ് അദേനി തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാജി പാടൂരാണ്. ഏറെ കാലമായി ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയി വർക്ക് ചെയ്ത്കൊണ്ടിരുന്ന വ്യക്തിയാണ് ഷാജി പാടൂർ. ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ഷാജി പാടൂർ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. മമ്മൂട്ടി ഡെറിക്ക് അബ്രഹാം എന്ന IPS ഓഫീസറായാണ് ചിത്രത്തിൽ എത്തിയിരിക്കുന്നത് ചിത്രം റിലീസ് ചെയ്ത എല്ലായിടത്തും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയിലേക്കാണ് ചിത്രം നീങ്ങുന്നത്. കൂടാതെ ഇന്ന് അർധരാത്രി 12 മണിക്കും 3 മണിക്കുമായി നാല്പതോളം കേന്ദ്രങ്ങളിൽ ചിത്രം സ്പെഷ്യൽ ഷോ പ്രദർശിപ്പിക്കും. വൻ ജനത്തിരക്ക് കാരണമാണ് സ്പെഷ്യൽ ഷോസ് കളിക്കുന്നതെന്ന് തിയ്യറ്റർ ഉടമകൾ അറിയിച്ചു.
ഈ വർഷം ഇത് മമ്മൂട്ടിയുടെ മൂന്നാമത്തെ ചിത്രമാണ് തീയ്യറ്ററുകളിൽ എത്തുന്നത്. ഗംബീര അഭിപ്രായം നേടി കേരളം ഡെറിക്ക് അബ്രഹാമിനെ സ്വീകരിച്ചപ്പോൾ മെഗാതാരം പ്രേക്ഷകരോട് നന്ദി രേഖപ്പെടുത്താനും മറന്നില്ല. ചിത്രത്തിന്റെ ആദ്യ ഷോ പിന്നിട്ടപ്പോൾ തന്നെ മമ്മൂട്ടി തന്റെ ഫേസ്ബുക് പേജിലൂടെ ജനനങ്ങളോട് നന്ദി അറിയിച്ചു.
https://www.facebook.com/Mammootty/
ചിത്രത്തിന്റെ ജിസിസി റിലീസ് ഈ മാസം 28ന് നടക്കും എന്നാണ് ഏറ്റവും പുതിയ വിവരം. ഈ വർഷം ഇതുവരെ ഇറങ്ങിയ മമ്മൂട്ടി പടങ്ങളിൽ ഏറ്റവും കൂടുതൽ പണം വാരി ചിത്രം അബ്രഹാമിന്റെ സന്തതികൾ ആയിരിക്കുമെന്ന് ഉറപ്പിച്ച് പറയാനാകും
