പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പോക്കിരിരാജാ2, മധുരരാജാ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം പകുതിക്ക് ആരാധകർ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തിറക്കി, ആദ്യ ഭാഗത്തിലെ അതെ ഗെറ്റപ്പിൽ ആണ് മമ്മൂട്ടി ഈ ചിത്രത്തിലും എത്തുന്നത്.
8 വർഷം മുൻപ് കേരളത്തെ ഇളക്കി മറിച്ചെത്തിയ ചിത്രമായിരുന്നു പോക്കിരിരാജ. ടോമിച്ചൻ മുളകുപാടം നിർമിച്ച ചിത്രം ആ വർഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളിൽ ഒന്നായിമാറി. പുലിമുരുകൻ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം വൈശാഖും ഉദയ്കൃഷ്ണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് മധുരരാജാ. ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ ആക്ഷൻ കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്‌ൻ ആണ്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ചിത്രം ഓഗസ്റ്റ് 10 ന് ചിത്രീകരണം ആരംഭിക്കും. കൊച്ചിയിലാണ് രാജയുടെ ആദ്യ ലൊക്കേഷൻ.