സൂപ്പർസ്റ്റാർ രജനി നായകനായി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പേട്ട. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ചിത്രം 2019 ജനുവരിയിലെ പൊങ്കലിന് തീയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറക്കാര്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിപുലമായാണ് ചിത്രം ഒരുങ്ങുന്നത്. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിർമിക്കുന്നത്. നവാസുദ്ദീന്‍ സിദ്ദിഖി, തൃഷ കൃഷ്ണന്‍, സിമ്രാന്‍, വിജയ് സേതുപതി, ബോബി സിംഹ, മുനിഷ്‌കാന്ത്, സാനത് റെഡ്ഡി, മേഘാ ആകാശ് തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തിലെത്തുന്നു.
Yess!! Here we go Thalaivarin #Petta second look…. #PettaSecondLook
🙏 தலைவரின் #பேட்ட https://t.co/t8yJgQOFBw— karthik subbaraj (@karthiksubbaraj) October 4, 2018
സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറിയ വിജയ് സേതുപതിയാണ് ചിത്രത്തില്‍ രജനിയുടെ പ്രധാന വില്ലനെന്നാണ് വിവരം. അനിരുദ്ധ് രവിചന്ദറാണ് പേട്ടയ്ക്ക് സംഗീതം നല്‍കുന്നത്. രജനികാന്ത്, സുബ്ബരാജ് ചിത്രത്തില്‍ ആദ്യമായാണ് അനിരുദ്ധ് എത്തുന്നത്. ലക്‌നൗവിലാണ് പേട്ടയുടെ ഷൂട്ടിംഗ് ഇപ്പോള്‍ നടന്നുവരുന്നത്. സാമി സ്‌ക്വയര്‍ പ്രേക്ഷകര്‍ക്കൊപ്പം കാണാനെത്തിയ ബോബി സിംഹയും ചിത്രം പൊങ്കലിനെത്തുമെന്ന് സ്ഥിരീകരിച്ചു.
പാ രഞ്ജിത്ത് സംവിധാനം ചെയ്ത കബാലിയും, കാലായും വലിയ പ്രതീക്ഷകള്‍ ഉണര്‍ത്തിയെങ്കിലും സൂപ്പര്‍സ്റ്റാറിന്റെ പതിവ് ചേരുവകള്‍ ഉള്‍പ്പെടാത്തതിനാല്‍ തീയേറ്ററില്‍ പ്രതീക്ഷിച്ച ഇളക്കമുണ്ടാക്കിയില്ല. ശങ്കറിന്റെ 2.0 ആണ് അടുത്തതായി തീയേറ്ററിലെത്തുന്നത്. ഇതിന് ശേഷം പേട്ട മാസ് എന്‍ട്രിയായി എത്തുമെന്നാണ് കരുതുന്നത്.
