തമിഴ് സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് സേതുപതി ചിത്രമാണ് സീതാകാതി. ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. നവംബര്‍ 16ന് ചിത്രം തിയേറ്ററുകളിൽ എത്തും. ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയുടെ 25ാം ചിത്രമാണ് സീതാകാതി.
കഴിഞ്ഞ വര്‍ഷം അവസാനമാണ് ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. ചിത്രത്തില്‍ രണ്ട് കഥാപാത്രങ്ങളായി വിജയ് സേതുപതി എത്തും. ആദ്യമായിട്ടാണ് വിജയ് സേതുപതി ഡബിള്‍ റോളില്‍ അഭിനയിക്കുന്നത്.
സീതാകാതിയിലെ അയ്യ എന്ന കഥാപാത്രത്തിനായി വിജയ് പ്രോസ്തെറ്റിക് മേക്കപ്പ് ചെയ്യുന്ന വീഡിയോ അണിയറ പ്രവര്‍ത്തകര്‍ കുറച്ചു നാളുകൾക്ക് മുൻപേ പുറത്തിറക്കിയിരുന്നു. ധാരാളം സമയമെടുത്തു ചെയ്യുന്ന മേക്കപ്പ് വീഡിയോ ഇപ്പോള്‍ തന്നെ യൂട്യൂബില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. പാഷന്‍ സ്റ്റുഡിയോ നിര്‍മിക്കുന്ന ചിത്രത്തില്‍ പാര്‍വതി, അര്‍ച്ചന, ഗായത്രി, മഹേന്ദ്ര എന്നിവരാണ് മറ്റു അഭിനേതാക്കള്‍. സംഗീതം ഗോവിന്ദ് മേനോന്‍.