ശനിയാഴ്ച്ച കേരളത്തിലെ തീയ്യറ്ററുകളിൽ എത്തിയ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികൾ ഗംഭീര റിപ്പോർട്ട് നേടി കുതിക്കുകയാണ്. മമ്മൂട്ടി എന്ന മഹാനടന്റെ എക്കാലത്തെയും വലിയ തിരിച്ചുവരവിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് സിനിമാ ആസ്വാദകർ. ചിത്രം പ്രദർശനത്തിന് എത്തിയ പലയിടങ്ങളിലും ടിക്കറ്റ് കിട്ടാതെ ജനങ്ങൾ തിരിച്ചുപോകുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും പോലീസ് നിയന്ത്രണത്തിലാണ് ടിക്കറ്റ് വിതരണം ചെയ്യുന്നത്. രണ്ട് ദിവസം കൊണ്ട് ഏകദേശം 25000 ടിക്കറ്റ് ആണ് ബുക്ക്മൈഷോ വഴി മാത്രം വിറ്റുപോയിരിക്കുന്നത്. കൂടാതെ 24 മണിക്കൂറിൽ കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന അറിയിപ്പും ബുക്ക് മൈ ഷോ രേഖപ്പെടുത്തി
First Working Day is Steady for #AbrahaminteSanthathikal in single screens as well as Plexes.Looks like Superb evening on Cards.If it happens, it will be damn big hit.@KeralaBO1 @MalayalamReview @rameshlaus @MegastarAddicts @Forumkeralam1 @Forumreelz pic.twitter.com/DssXUGhJ6V
— Friday Matinee (@VRFridayMatinee) June 18, 2018
A Record 25000 tickets have been soldout through @bookmyshow for @mammukka 's #AbrahaminteSanthathikal Today 👌👌 Massive Number 👍@KeralaBO1 @rameshlaus @Forumkeralam1 @Forumreelz @SreejithVjVfc pic.twitter.com/KKNuaIuJ6d
— Friday Matinee (@VRFridayMatinee) June 17, 2018
ഏറെ കാലമായി മമ്മൂട്ടിയുടെ മികച്ച സിനിമക്കായി കാത്തിരുന്ന പ്രേക്ഷകർക്ക് മുൻപിലേക്ക് ഹനീഫ് അദേനിയും ഷാജി പാടൂരും നൽകിയ സമ്മാനമാണ് അബ്രഹാമിന്റെ സന്തതികൾ. ഏറെ നാളുകൾക്കു ശേഷമാണ് എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രം എത്തുന്നത് എന്നും ചിത്രത്തിനു ലഭിക്കുന്ന വൻ തിരക്ക് സന്തോഷമുളവാക്കുന്നതാണെന്നും തിയേറ്റർ ഉടമകൾ അറിയിച്ചു.
[smartslider3 slider=13]
ഡെറിക്ക് അബ്രഹാം എന്ന IPS ഉദ്യോഗസ്ഥനായി മമ്മൂട്ടി എത്തിയ ചിത്രം ഒരു സ്റ്റൈലിഷ് എന്റെർറ്റൈനെർ എന്ന് പ്രേക്ഷകർ വിധിയെഴുതുന്നു. ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും നിറഞ്ഞ കയ്യടികളോടെയാണ് പുറത്തേക്കിറങ്ങുന്നത്. മമ്മൂട്ടിയും ഹനീഫ് അദേനിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ദി ഗ്രേറ്റ് ഫാദർ എന്ന ഹനീഫ് അദേനി-മമ്മൂട്ടി കൂട്ടുകെട്ടിലെ ആദ്യ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ്ഓഫീസ് വിജയമായിരുന്നു. രണ്ടാമത്തെ ചിത്രവുമായി ഈ കൂട്ട്കെട്ട് വീണ്ടും എത്തിയപ്പോൾ ദി ഗ്രേറ്റ് ഫാദറിനേക്കാൾ വലിയൊരു കച്ചവടം ഈ ചിത്രത്തിന് നേടാൻ കഴിയും എന്നാണ് അണിയറ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
കേരളത്തിലെ 165 ഓളം സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയിരിക്കുന്നത്. പ്രവർത്തിദിവസങ്ങളിൽ പോലും തീയ്യറ്ററുകളിൽ തിരക്ക് അനുഭവ പെടുന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ തീയ്യറ്ററുകളിൽ ചിത്രം പ്രദർശിപ്പിച്ചേക്കാം എന്നാണ് നിർമാതാവ് ജോബി ജോർജ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആൾ ഇന്ത്യ റിലീസ് ഈ മാസം 21ന് നടക്കും. കൂടാതെ ജിസിസി റിലീസും ഈ മാസം 21ന് തന്നെയാണ് റിലീസ് ചെയ്യുന്നത്. ഈദ് റിലീസ് ആയി തീയ്യറ്ററുകളിൽ എത്തിയ ചിത്രം പല പ്രതിസന്ധികളെയും മറികടന്നാണ് പ്രദർശനത്തിന് എത്തിയത്. കേരളം ഫുട്ബോൾ കളിയിലും, കനത്ത മഴയിലും, നിപ ഭയത്തിലും നിൽക്കുന്ന സമയത്താണ് അബ്രഹാം തീയ്യറ്ററുകളിൽ എത്തിയത്. ഈദ് റിലീസ് പ്ലാൻ ചെയ്ത ചില സിനിമകൾ ഈ കരങ്ങളാൽ മാറ്റുകയും ചെയ്തു. അബ്രഹാമിന്റെ സന്തതികളോടൊപ്പം ഈദ് റിലീസ് ആയി തീയ്യറ്ററുകളിൽ എത്തിയ ജയസൂര്യ-രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ പിറന്ന ഞാൻ മേരികുട്ടിക്കും ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജയസൂര്യയുടെ കരിയറിലെ മികച്ച ചിത്രം എന്ന് അവകാശപ്പെടാവുന്ന ഒരു ചിത്രം തന്നെയാണ് ഞാൻ മേരിക്കുട്ടി. ട്രാൻസ്ജെൻഡർ കഥപറഞ്ഞ ചിത്രം വേറിട്ട ഒരു അനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്. ഇതേ സമയം തിയ്യേറ്ററുകളിൽ എത്തിയ അന്യഭാഷാ ചിത്രങ്ങളെ പ്രേക്ഷകർ കൈ ഒഴിഞ്ഞ സ്ഥിതി ആണ് കാണുന്നത്.
