മധുരരാജ വിജയകരമായ ഇരുപത്തി അഞ്ചാം നാളിലേക്ക് കടക്കുമ്പോഴാണ് വീണ്ടും ഫാൻസ് ഷോ ഒരുക്കി മമ്മൂട്ടി ആരാധകർ പുതിയ റെക്കോർഡ് സൃഷ്ടിക്കുന്നത്.
ഒരു സിനിമയുടെ റിലീസ് ദിവസം ഫാൻസ് ഷോ സംഘടിപ്പിക്കുന്നത് ഇന്ന് വലിയ പുതുമയുള്ള കാര്യമല്ല. ഫാൻസ് ഷോകളുടെ എണ്ണത്തിലാണ് ആരാധകർ തമ്മിൽ ഇപ്പോഴത്തെ മത്സരം. ഇക്കാര്യത്തിൽ കേരളത്തിൽ മമ്മൂട്ടി മോഹൻലാൽ ഫാൻസുകാർ തമ്മിലാണ് പ്രധാന മത്സരം.
എന്നാൽ ഒരു സിനിമ റിലീസായി വിജയകരമായ 25 ആം ദിവസത്തിലേക്ക് കടക്കുന്ന സമയത്ത് രണ്ടാമതും ഫാൻസ് ഷോകൾ സംഘടിപ്പിക്കുന്നു എന്ന അപൂർവ റെക്കോർഡ് കൂടി മധുരരാജ സ്വന്തമാക്കുന്നു.
മെയ് ഒന്ന് ബുധനാഴ്ച കേരളത്തിലെ പല കേന്ദ്രങ്ങളിലും മധുരരാജെയ്ക്ക് ഫാൻസ് ഷോ ഒരുക്കുകയാണ് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ.
എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം, തൃശൂർ, പാലക്കാട് തുടങ്ങി പല പ്രമുഖ കേന്ദ്രങ്ങളിലും പ്രത്യേക ഫാൻസ് ഷോകൾ സംഘടിപ്പിക്കുന്നുണ്ട്.
ബോക്സ്ഓഫീസിൽ ഒട്ടേറെ റെക്കോഡുകൾ സൃഷ്ടിച്ചുകൊണ്ട് വൻ കളക്ഷൻ നേടി മധുരരാജ ഇരുപത്തി അഞ്ചാം നാളിലേക്ക് കടക്കുകയാണ്. സ്പെഷ്യൽ തേർഡ് ഷോകളുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ച മധുരരാജ തുടർച്ചയായി 60 മണിക്കൂറോളം പ്രദർശിപ്പിക്കുന്ന ചിത്രം എന്ന റെക്കോർഡും സ്വന്തമാക്കി. ചങ്ങരംകുളം മാർസ് സിനിമാസിലായാണ് മധുരരാജ തുടര്ച്ചയായി അൻപത് മണിക്കൂറിലധികം പ്രദർശിപ്പിച്ചത്.
പുതിയ റിലീസുകൾക്കിടയിലും 500 ൽ പരം ഷോകളുമായി നൂറ്റി അൻപതിൽ പരം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിന് ഇപ്പോഴും പല കേന്ദ്രങ്ങളിലും സ്പെഷ്യൽ തേർഡ് ഷോ കളിക്കുന്നുണ്ട്. കുട്ടികളും കുടുംബങ്ങളും ഏറ്റെടുത്താണ് മധുരരാജയുടെ വൻ വിജയത്തിന്റെ പ്രധാനകാരണം. പല കേന്ദ്രങ്ങളിലും സ്ത്രീകളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സമീപകാലത്ത് കുടുംബപ്രേക്ഷകരുടെ ഇത്രയും വലിയ തിരക്ക് അനുഭവപ്പെട്ടിട്ടില്ല എന്ന് തിയേറ്ററുകാർ പറയുന്നു.
എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന ഒരു പക്കാ മാസ് ഫാമിലി എന്റർടെയിനർ ഒരുക്കാൻ കഴിഞ്ഞതാണ് ഈ വിഷു വെക്കേഷൻ കാലത്തെ ഏറ്റവും ജനപ്രിയ ചിത്രമായി മധുരരാജയെ മാറ്റിയത്.