Connect with us

Hi, what are you looking for?

Latest News

ഈ ഓണത്തിന് ഈ വരത്തനും!!

കോംറെഡ് ഇൻ അമേരിക്ക (CIA) എന്ന ബ്ലോക്കബ്സ്റ്റർ ചിത്രത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്തിരിക്കുന്ന പുതിയ ചിത്രമാണ് വരത്തൻ. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി മുന്നേറുകയാണ്. ഓണം റിലീസ് ആയി പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം അമൽ നീരദിന്റെ ഉടമസ്ഥതയിലുള്ള A&A റിലീസ് വിതരണത്തിന് എത്തിക്കും.

[smartslider3 slider=15]

ഫഹദ് എബിനും ഐശ്വര്യ പ്രിയയുമായാണ് ചിത്രത്തിലെത്തുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നസ്രിയ നസിം ആണ് ചിത്രം നിർമിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. ലിറ്റില്‍ സ്വയമ്പാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

അതേസമയം, ചിത്രത്തിലെ പുതിയൊരു പാതയില്‍ എന്നു തുടങ്ങുന്ന ഗാനം യൂട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാമതാണ്. നസ്രിയ നസീമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശശികുമാറാണ് ഗാനം രചിച്ചിരിക്കുന്നത്. നേരത്തെ ഫഹദ് ഫാസിലിനെ നായകനാക്കി അമൽ നീരദ് ഒരുക്കിയ ഇയ്യോബിന്റെ പുസ്തകവും സൂപ്പർ ഹിറ്റ്‌ സിനിമകളുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നു.

[smartslider3 slider=13]

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A