‘അനുരാഗ കരിക്കിൻ വെളള’മെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉണ്ടയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തിൽ അതിഥി താരമായി ആസിഫ് അലിയും ഉണ്ടെന്നതാണ് പുതിയ വാർത്ത.ഈ സിനിമയില്‍ സംഘട്ടന രംഗങ്ങളൊരുക്കുന്നത് ആമിറിന്റെ ദംഗലിനും രണ്‍വീര്‍ സിങിന്റെ ബാജിറാവു മസ്താനിക്കും ആക്ഷനൊരുക്കിയ ശ്യാം കൗശലാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് ജിഗര്‍തണ്ട ഫെയിം ഗേമിക്കാണ്. ഒരു തകർപ്പൻ പോലീസ് കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. അബ്രഹാമിന്റെ സന്തതികൾക്കു ശേഷം മെഗാ സ്റ്റാർ വീണ്ടും കാക്കി അണിയുമ്പോൾ പ്രേക്ഷക പ്രതീക്ഷകൾ വാനോളമാണ്.