അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ‘ഉണ്ട’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.മമ്മൂട്ടി ഇൻസ്‌പെക്ടർ മണി സാർ എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ സംഘട്ടന രംഗങ്ങളൊരുക്കുന്നത് ആമിറിന്റെ ദംഗലിനും രണ്‍വീര്‍ സിങിന്റെ ബാജിറാവു മസ്താനിക്കും ആക്ഷനൊരുക്കിയ ശ്യാം കൗശലാണ്. ഉണ്ടയിലെ സംഘട്ടന രംഗങ്ങളിൽ മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിക്കുന്നില്ലെന്ന് ശ്യാം കൗശാൽ പറഞ്ഞു. ശ്യാം കൗശലിന്റെ വാക്കുകൾ -” മമ്മൂട്ടിയുമായി 22 വർഷങ്ങൾക്കു ശേഷമാണ് ഞാൻ വർക്ക് ചെയ്യുന്നത്. അദ്ദേഹം ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ്. പതിറ്റാണ്ടുകൾക്ക് മുൻപുള്ള അതേ ഊർജം ഇന്നും അദ്ദേഹത്തിനുണ്ട്”. ഉണ്ടയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജിഗര്‍തണ്ട ഫെയിം ഗേമിക്കാണ്. മമ്മൂട്ടിക്കൊപ്പം വൻ താര നിരയും അണി നിരക്കുന്ന ‘ഉണ്ട’ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്.