പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി നായകനാകുന്ന ഖാലിദ് റഹ്മാന്റെ ‘ഉണ്ട’യുടെ ആദ്യ തീസർ മെയ് 16 വ്യാഴം എത്തും. ജോബി ജോർജിന്റെ നേതൃത്വത്തിലുള്ള ഗുഡ് വിൽ എന്റർടൈൻമെന്റ് യൂട്യൂബ് ചാനൽ വഴിയാണ് ടീസർ റിലീസ് ചെയ്യുന്നത്.
മൂവി മിൽ, ജെമിനി സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ കൃഷ്ണൻ സേതുകുമാർ നിർമിക്കുന്ന ഉണ്ടയുടെ ടീസറിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇതുവരെ പുറത്തുവന്ന ചിത്രത്തിലെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
ഇലക്ഷൻ ഡ്യുട്ടിക്കായി കേരളത്തിൽ നിന്നും ഛത്തീസ്ഗഡിലെ നക്സൽ മേഖലയിലേക്ക് പുറപ്പെടുന്ന കേരള പോലീസ് സംഘത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ടീമിന്റെ ക്യാപ്റ്റൻ മണി സാർ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.
ടോം ഷൈൻ ചാക്കോ, ഗ്രിഗറി, അർജുൻ അശോകൻ, ആസിഫലി, നൗഷാദ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
ഖാലിദ് റഹ്മാനും ഹർഷാദും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ഈ വരുന്ന ചെറിയ പെരുന്നാളിന് ഉണ്ട തിയേറ്ററുകളിൽ എത്തും.
