ഖാലിദ് റഹ്മാന്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ഉണ്ടയില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ബോളിവുഡ് താരങ്ങളും. പിപ്പീലി ലൈവ്, ന്യൂട്ടന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, മാസാനിലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ട്യൂബ് ലൈറ്റ് എന്ന ചിത്രത്തില്‍ ഗംഭീര പ്രകടനം കാഴ്ച വെച്ച ചീന്‍ ഹോ ലിയാവോ എന്നിവരാണ് ഈ ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക.മമ്മൂട്ടി ഇൻസ്പെക്റ്റർ മാണി സാർ എന്ന പൊലീസ് വേഷത്തിലെത്തുന്ന ഈ സിനിമയില്‍ സംഘട്ടന രംഗങ്ങളൊരുക്കുന്നത് ദംഗലിനും ബാജിറാവു മസ്താനിക്കും ആക്ഷനൊരുക്കിയ ശ്യാം കൗശലാണ്.ഉണ്ടയുടെ ഛായാഗ്രാഹകന്‍ ജിഗര്‍തണ്ട ഫെയിം ഗേമിക്കാണ്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധായകൻ . ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, സുധി കോപ്പ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.