തിരുവന്തപുരം ന്യൂ തീയ്യറ്ററിൽ ‘ഉണ്ട’ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥർക്കായി പ്രത്യേക ഷോ ഒരുക്കിയപ്പോൾ അത് കാണാൻ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റയും സംഘവും എത്തി. സിനിമ കണ്ടിറങ്ങിയ ഡിജിപി ഉണ്ട സിനിമയ്ക്ക് നൂറിൽ നൂറ് മാർക്കാണ് നൽകിയത്. എന്നാൽ സിനിമയിലെ സാഹചര്യമാണോ ഇത്തരം ജോലിക്ക് പോവുന്ന ഉദ്യോഗസ്ഥർ സമാനമായ സാചര്യങ്ങൾ നേരിടുമോ എന്ന ചോദ്യത്തിന് ചില സാഹചര്യങ്ങൾ തിരിച്ചടിയാവാറുണ്ടെന്നായിരുന്നു ഡിജിപിയുടെ പ്രതികരണം. ഒട്ടും നാടകീയമല്ലാതെ യഥാര്‍ഥ്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നതാണ് ഉണ്ട. ഇത്തരം സാഹചര്യങ്ങളിൽ ഓൺ ദി സ്പോട്ട് തീരുമാനങ്ങൾ പ്രധാനമാണെന്നും അദ്ദേഹം പറയുന്നു. വളരെ റിയലിസ്റ്റിക്കായാണ് ചിത്രം കഥ പറയുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന യഥാര്‍ഥ സംഭവങ്ങളാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്നും ബെഹ്റ അഭിപ്രായപ്പെട്ടു.
എന്നാൽ തങ്ങളുടെ അനുഭവങ്ങളുായി സിനിമയ്ക്ക് ഏറെ സാമ്യമുണ്ടെന്ന് മറ്റ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. ഇതൊക്കെ തന്നെയാണ് നടക്കുന്നതെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിക്കടയിൽ ഇത് സാധാരണമാണെന്നും അവർ പറയുന്നു.