അനുരാഗ കരിക്കിൻ വെളളമെന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉണ്ടയുടെ ചിത്രീകരണം ഈ മാസം 26 ന് ആരംഭിക്കും. രണ്ട് ദിവസം കണ്ണൂരിൽ ഷൂട്ടിംഗ് പൂർത്തിയാക്കി തുടർന്ന് കാസർകോട്ടേക്ക് ഷിഫ്റ്റ് ആകും. മമ്മൂക്ക 28 ന് ചിത്രത്തിൽ ജോയിൻ ചെയ്യും. പ്രഖ്യാപിച്ചതു മുതൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ് ഉണ്ട. ഈ സിനിമയില്‍ സംഘട്ടന രംഗങ്ങളൊരുക്കുന്നത് ആമിറിന്റെ ദംഗലിനും രണ്‍വീര്‍ സിങിന്റെ ബാജിറാവു മസ്താനിക്കും ആക്ഷനൊരുക്കിയ ശ്യാം കൗശലാണ്.ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ജിഗര്‍തണ്ട ഫെയിം ഗേമിക്കാണ്.ഇൻസ്പെക്ടർ മാണി സാറെന്ന തകർപ്പൻ കഥാപാത്രമായി മെഗാസ്റ്റാർ വീണ്ടും കാക്കി അണിയുമ്പോൾ ആരാധക പ്രതീക്ഷകൾ വാനോളമാണ്.