Connect with us

Hi, what are you looking for?

Latest News

‘ഉണ്ട’ പറയുന്ന രാഷ്ട്രീയം വർത്തമാന കാലത്തും പ്രസക്തിയുള്ളത്

ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ‘ഉണ്ട’യ്ക്ക് പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ ഗംഭീര അഭിപ്രായമാണ് പറയുന്നത്. മലയാള സിനിമയിൽ ഒരു പോലീസ് സ്റ്റോറി ഇത്ര റിയലിസ്റ്റിക്കായി ഇതുവരെ അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നാണ് ഉണ്ടയെക്കുറിച്ചുള്ള പൊതുവായ വിലയിരുത്തൽ.കേരള പോലീസിന്റെ അന്തസ്സ് ഉയർത്തുന്ന തരത്തിൽ അഭിമാനകരമായ ഒരു ചലചിത്രാനുഭവമാണ് ചിത്രം സമ്മാനിക്കുന്നത് എന്നും ഉണ്ടയെക്കുറിച്ചുള്ള നിരൂപണങ്ങളിൽ കാണാം. ഈ ചിത്രം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയം കാലിക പ്രസക്തമാണ് എന്ന് രീതിയിലും വിലയിരുത്തലുകൾ ഉണ്ടാകുന്നു. കേരളം ഇപ്പോൾ ചർച്ച ചെയ്യുന്ന ഒരു വാർത്തയാണ് ഇത്തരം നിരീക്ഷണങ്ങൾക്ക് നിദാനമാകുന്നത്.സഹ പ്രവർത്തകരിൽ നിന്ന് തനിക്ക് ജാതീയമായ ആക്ഷേപവും ആത്മാഭിമാനം തകർക്കുന്ന തരത്തിലുള്ള പെരുമാറ്റവും നേരിടേണ്ടി വന്നതായി കണ്ണൂർ എ .ആർ ക്യാംപിലെ എ.രതീഷ് എന്ന പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഉണ്ടയിൽ ഇത്തരം സാഹചര്യങ്ങൾ യാഥാർഥ്യത്തോട് നീതിപുലർത്തുന്ന രീതിയിൽ സന്നിവേശിപ്പിക്കുവാൻ തിരക്കഥാകൃത്തുക്കൾക്കും സംവിധായകനും സാധിച്ചിട്ടുണ്ട് എന്നാണ് ചിത്രം കണ്ട പ്രേക്ഷകരുടെ വിലയിരുത്തലുകൾ. കാലത്തോട് കൃത്യമായി സംവദിയ്ക്കുന്ന സിനിമകളുടെ പട്ടികയിലാണ് ഉണ്ട എന്നാണ് വിലയിരുത്തലുകൾ. തീയേറ്ററുകളിൽ വൻ ജനത്തിരക്ക് അനുഭവപ്പെടുന്ന ഉണ്ട മമ്മൂട്ടിയ്ക്ക് തുടർച്ചയായ നാലാം വിജയം സമ്മാനിക്കുമെന്ന് വിലയിരുത്തപ്പെടുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...

© Copyright 2021 Mammootty Times | Designed & Managed by KP.A