മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ഉണ്ടയുടെ ഷൂട്ടിങ് പൂർത്തിയായി. ഛത്തീസ്ഗഡിലെ അവസാന ഷെഡ്യൂൾ പൂർത്തിയാക്കി ഷൂട്ടിംഗ് സംഘം കഴിഞ്ഞദിവസം തിരിച്ചെത്തി.
ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ ഉടനെ പുറത്തിറക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ഇലക്ഷൻ ഡ്യൂട്ടിക്കായി കേരളത്തിൽ നിന്നും ഛത്തീസ്ഗഡിലേക്ക് പോകുന്ന ഒരു പോലീസ് ടീമും അവർക്ക് അവിടെ നേരിടവണ്ടിവരുന്ന പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്.
പുതുമയുള്ള പ്രമേയം പോലെ മമ്മൂട്ടിയുടെ പോലീസ് കഥാപത്രത്തിനും പുതുമയുണ്ടാകുമെന്ന് സംവിധായകൻ ഖാലിദ് റഹ്‌മാൻ പറഞ്ഞു. മമ്മൂട്ടിക്കൊപ്പം ടോം ഷൈൻ ചാക്കോ, അർജുൻ അശോകൻ, ജേക്കബ് ഗ്രിഗറി തുടങ്ങിയ യുവതാരങ്ങക്കും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ആക്ഷൻ കോമഡി ട്രാക്കിലൂടെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ ഹർഷദ് ഒരുക്കുന്നു. സേതു കൃഷ്ണകുമാർ നിർമ്മിക്കുന്ന ചിത്രം ഈദ് റിലീസ് ആയി ജൂൺ ആദ്യവാരം തിയേറ്ററുകളിൽ എത്തും.