Connect with us

Hi, what are you looking for?

Latest News

‘ഉണ്ട’ വെറും ഉണ്ടയല്ല.. !

മലയാള സിനിമയ്ക്ക് പുതിയൊരു ദൃശ്യാനുഭവം സമ്മാനിക്കുന്ന സിനിമയാകും ഉണ്ട. 

ഇതുവരെ മലയാള സിനിമ കാണാത്ത ഒരു പോലീസ് സ്റ്റോറി എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം.

അരുൺ ഗോവിന്ദ്


ചിത്രത്തിന്റെ  പേര് റിലീസ് ചെയ്‌തപ്പോൾ തന്നെ മലയാള സിനിമാ പ്രേക്ഷകർ  ഏറ്റെടുത്ത മെഗാസ്റ്റാർ  മമ്മൂട്ടി ചിത്രമാണ് ‘ഉണ്ട’. പേരുപോലെതന്നെ ഏറെ വ്യത്യസ്‌തത നിറഞ്ഞതായിരിക്കും ചിത്രമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കഴിഞ്ഞ വർഷത്തെ  ഹിറ്റ് ചിത്രമായ അബ്രഹാമിന്റെ   സന്തതികൾക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ്  ‘ഉണ്ട’. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതകൂടി ‘ഉണ്ട’യ്‌ക്കുണ്ട്. ഫണ്ണിനും ആക്ഷനും ഒരേപോലെ പ്രധാന്യം നൽകി കൊണ്ട് അണിയിച്ചൊരുക്കുന്ന ഉണ്ടയിലെ ലൊക്കേഷനിൽ നിന്നുള്ള കാഴ്ച്ചകൾ എല്ലാം തന്നെ സോഷ്യൽ മീഡിയ സ്വീകരിച്ചത് ഇരുകൈയ്യും നീട്ടിയാണ്.

മലയാള സിനിമ മെഗാസ്റ്റാർ മമ്മൂട്ടിയെ ഏറ്റവും അധികം കാണാൻ ആഗ്രഹിക്കുന്ന വേഷങ്ങളിൽ ഒന്നാണ് പോലീസ് കഥാപാത്രം. മലയാള സിനിമയിൽ പോലീസ് വേഷത്തിനു പുതിയ മാനം നൽകിയ നടനാണ് മമ്മൂട്ടി . 1982 ൽ ഇറങ്ങിയ യവനികയിലെ ജേക്കബ് ഈരാളി ആയിരുന്നു മമ്മൂട്ടിയുടെ ആദ്യപോലീസ് കഥാപാത്രം. മലയാളി അതിനു മുൻപ് പല പോലീസ് കഥാപാത്രങ്ങളെ കണ്ടിരുന്നെങ്കിലും ഈരാളി അതിൽ  നിന്നെല്ലാം വ്യത്യസ്തവും ഒരുപടി മുന്നിലും ആയിരുന്നു.അത്യാവശ്യത്തിനു മാത്രം സംസാരിക്കുന്ന ഗൗരവക്കാരനായ ജേക്കബ് ഈരാളി, തബലിസ്റ്റ് അയ്യപ്പന്റെ  തിരോധാനവും അതിനെ തുടർന്ന് ജേക്കബ് ഈരാളി നടത്തുന്ന അന്വേഷണങ്ങളും പ്രേക്ഷകൻ ഉദ്വേഗ ഭരിതരായി കണ്ടിരുന്നു .
തുടർന്ന് ഇൻസ്പെക്‌ടർ ബാലറാമും, നരേന്ദ്രനും, സക്കറിയയും, ഡെറിക്കും  എല്ലാം ആയപ്പോഴും ആ പോലീസ് കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്നു വ്യത്യസ്തവും മനോഹരവും ആയിരുന്നു. ഓരോ തവണ കാക്കിയണിയുമ്പോഴും കഥാപാത്രങ്ങളിൽ വ്യത്യസ്തത പുലർത്താൻ മമ്മൂട്ടി നടത്തുന്ന ശ്രമങ്ങൾ കൂടിയാണ് മലയാളികൾക്കു മമ്മൂട്ടിയുടെ കാക്കി കഥാപാത്രങ്ങളോട് കൂടുതൽ ഇഷ്ട്ടം വന്നു ചേരാൻ ഉള്ള മറ്റൊരു കാരണം.

നോർത്ത്   ഇന്ത്യയിലെ നക്‌സ‌ലൈറ്റ് ഏരിയയില്‍ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് പോകുന്ന ഒരു പൊലീസ് യൂണിറ്റിൻറ്റെ  കഥയാണ് ഉണ്ട എന്ന ചിത്രം പറയുന്നത്, ബിഗ്‌ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഉണ്ടയിൽ  മമ്മൂട്ടി  ഇതുവരെ ചെയ്ത പോലീസ് വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ മറ്റൊരു പോലീസ്  കഥാപാത്രമാകും.
മമ്മൂട്ടി ഒരു സാധാരണ സബ് ഇൻസ്പെക്ടറുടെ  വേഷത്തിലാണ് എത്തുന്നത്. ആക്ഷനും കോമഡിക്കും തുല്യ പ്രാധാന്യമുള്ള ഉണ്ടയിൽ  ബോളിവുഡ് താരങ്ങളും   ഭാഗമാകുന്നുന്നുണ്ട്. നോർത്ത് ഇന്ത്യയിലെ  നക്‌സലേറ്റ് പ്രദേശത്തെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോകുന്ന പോലീസ്  യൂണിറ്റിൽ മമ്മൂട്ടിക്കൊപ്പം  യുവതാരങ്ങളായ  ഷൈന്‍ ടോം ചാക്കോ, ജേക്കബ്  ഗ്രിഗറി, അർജുൻ  അശോകന്‍, എന്നിവരും ഉണ്ട് . ജിംഷി ഖാലിദും, സജിത്ത് പുരുഷനും ഛായാഗ്രഹണം നിർവഹിച്ചരിക്കുന്ന ഉണ്ടയുടെ സംഗീതം  പ്രശാന്ത് പിള്ളയാണ്,സംവിധായകനായ ഖാലിദ് റഹ്‌മാനോപ്പം ഹർഷദും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിൻറ്റെ  സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ശ്യാം കൗശലാണ്.ജാർഖണ്ഡ്, ഛത്തിസ്‌‌ഗണ്ഡ്, മംഗലാപുരം, കാസർകോട്, വയനാട്, മൈസൂർ, തൃശൂർ തുടങ്ങി രാജ്യത്തിന്റെ  വിവിധ ലൊക്കേഷനുകളിലായി ചിത്രീകരിച്ചിരിക്കുന്ന ഉണ്ട പെരുന്നാൾ റിലീസായി തീയറ്ററുകളിൽ എത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Flash Back

അന്യഭാഷകളിൽ മമ്മൂട്ടിയോളം തിളങ്ങിയ മറ്റൊരു അഭിനേതാവ് വേറെയില്ല. ഭാഷയും ദേശവും കടന്ന് മമ്മൂട്ടി കഥാപാത്രങ്ങൾ ജനഹൃദയങ്ങൾ കീഴടക്കുന്നതിന് ചലച്ചിത്ര ലോകം പല തവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്. മലയാളത്തിലെ വിഖ്യാത സംവിധായകരുടെയും എഴുത്തുകാരുടേയും സിനിമകളിൽ...

Latest News

മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാൽ. ‘ബിഗ് ബി’ എന്ന എക്കാലത്തെയും മികച്ച സ്റ്റൈലിഷ് എന്റർടൈനറിന്റെ തുടർച്ചയായി എത്തുന്ന ബിലാലിന് മുൻപ് മമ്മൂട്ടിയും അമൽനീരദും ഒരുമിക്കുന്ന ‘ഭീഷ്മപർവം’ മലയാള...

Latest News

അംബേദ്കറാകാനും പഴശിരാജയാകാനും ബഷീറാകാനും ചന്തുവാകാനും വൈ എസ് ആർ ആകാനും… അങ്ങിനെ ചരിത്രമാകട്ടെ, ബയോപിക് ആകട്ടെ, ഇതിഹാസമാകട്ടെ… സംവിധായകരുടെ ആദ്യ ചോയ്‌സ് ആയി മമ്മൂട്ടി മാറുന്നു… അതേ… ചരിത്രം വഴിയൊരുക്കുന്നു, ഈ നായകനുവേണ്ടി…...

Latest News

രണ്ട് മണിക്കൂർ 11 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ക്ളീൻ ‘യു ‘ സർട്ടിഫിക്കറ്റാണ്. 

© Copyright 2021 Mammootty Times | Designed & Managed by KP.A