രണ്ട് മണിക്കൂർ 11 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ക്ളീൻ ‘യു ‘ സർട്ടിഫിക്കറ്റാണ്.
മമ്മൂട്ടി ഖാലിദ് റഹ്‌മാൻ ടീമിന്റെ ഉണ്ട സെൻസറിങ് പൂർത്തിയായി. ക്ളീൻ യു സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ദൈഘ്യം രണ്ട് മണിക്കൂർ 11 മിനിട്ടാണ് .
ജൂൺ 14-നു വേൾഡ് വൈഡ് ആയി റിലീസ് ചെയ്യുന്ന ഉണ്ടയ്ക്ക് ഗംഭീര റിപ്പോർട്ടാണ്. ഒരു യാതാർഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് പ്രദേശത്തേക്ക് ഇലക്ഷൻ ഡ്യൂട്ടിക്ക് പോകുന്നു കേരള പോലീസ് ടീമിന്റെ കഥ പറയുന്ന ഈ സിനിമ, മലയാളത്തിൽ ഇതുവരെ ഇറങ്ങിയ പോലീസ് കഥകളിൽ നിന്നും തികച്ചും വ്യത്യസ്തവും പുതുമയുള്ളതുമായിരിക്കും.
കേരള പോലീസ് ടീമിനെ നയിക്കുന്ന സബ് ഇൻസ്‌പെക്ടർ മണികണ്ഠൻ സി പി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.
ഖാലിദ് റഹ്‌മാനും ഹർഷാദും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.
മൂവി മിൽ, ജെമിനി സ്റുഡിയോസുമായി അസോസിയേറ്റ് ചെയ്തു നിർക്കിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് കൃഷ്ണൻ സേതുകുമാർ ആണ്.