Connect with us

Hi, what are you looking for?

Star Chats

ഉയരെയുടെ താരങ്ങൾക്കൊപ്പം സമയം ചിലവഴിച്ച് സോഷ്യൽ മീഡിയ കോൺടെസ്റ് വിജയികൾ !

 

കൊച്ചി : ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ മനു അശോകൻ സംവിധാനം ചെയ്ത്, എസ് ക്യൂബ് ഫിലിംസ് നിർമിക്കുന്ന ഉയരെ യുടെ ആദ്യ പ്രൊമോഷണൽ പരിപാടി കൊച്ചിയിൽ വെച് നടന്നു. ഉയരെ സിനിമയുടെ സോഷ്യൽ പേജസിൽ നടത്തിയ കോൺടെസ്റ്റിൽ വിജയിച്ചവരാണ് പാർവതിക്കും ടോവിനോക്കും ഒപ്പം സമയം ചിലവഴിച്ചത്. ഇൻസ്പയർ ആൻഡ് മീറ്റ് ദി സ്റ്റാർസ് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ തരംഗമായ മത്സരം, പ്രേക്ഷകരോട് നിർണായകമായ ഒരു ഘട്ടത്തിൽ തന്റെ മനക്കരുത്തും നിശ്ചയദാർഷ്‌ട്യവും കൊണ്ട് തങ്ങൾക്ക്
പ്രചോദനമായ വ്യക്തിയെക്കുറിച് എഴുതാൻ ആണ് ആവശ്യപ്പെട്ടത്. മത്സരത്തിൽ പങ്കെടുത്ത നൂറു കണക്കിന്‌ മത്സരാർഥികളിൽ നിന്നും തിരഞ്ഞെടുക്കട്ടെ പത്തു പേരാണ്, കൊച്ചിയിൽ വെച് നടന്ന മീറ്റ് ആൻഡ് ഗ്രീറ്റിൽ പങ്കെടുത്തത്.

വർണാഭമായ ചടങ്ങിൽ ഉയരെയിലെ താരങ്ങളായ പാർവതി തിരുവോത്, ടോവിനോ തോമസ് , ഉയരെയുടെ നിർമാതാക്കൾ , മറ്റു അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. തങ്ങളുടെ പ്രചോദനങ്ങളെ പറ്റി മറയില്ലാതെ സംസാരിച്ചും, അർഥപൂർണമായ സംവാദങ്ങളിൽ ഏർപ്പെട്ടും താരങ്ങൾ അവരിൽ ഒരാളായി മീറ്റ് ആൻഡ് ഗ്രീറ്റ് ഒരു അവിസ്മരണീയമായ അനുഭവം ആക്കി മാറ്റി. സാധാരണ സോഷ്യൽ മീഡിയ ഇടപെടലുകളിൽ നിന്നും വ്യത്യസ്തമായി , പ്രേക്ഷകരെക്കൂടി സജീവമായി പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓൺലൈൻ മത്സരത്തെ പറ്റി തിരഞ്ഞെടുക്കപ്പെട്ട പത്തു പേരും വളരെ പോസിറ്റീവ് ആയാണ് സംസാരിച്ചത്.

ജീവിതത്തിലെ പ്രതിസന്ധികൾ ഓരോന്നായി തരണം ചെയ്തതിന്റെ അനുഭവങ്ങളെക്കുറിച്ചും, കടന്നു വന്ന വഴികളെക്കുറിച്ചും താരങ്ങളും വാചാലരായി. ഉയരെ എന്ന സിനിമയെക്കുറിച്ചും, ആ സിനിമ നൽകുന്ന സന്ദേശങ്ങളെക്കുറിച്ചും ടോവിനോയും പാർവതിയും , വിജയികളോട് മനസ്സ് തുറന്നു. ആഗ്രയിലെ ഷിറോസ് കഫേ ഷൂട്ടിംഗ് അനുഭവങ്ങളും, തനിക്കെപ്പോഴും ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ പ്രചോദനം നൽകുന്ന തന്റെ മാതാ പിതാക്കളെ പറ്റിയും പാർവതി പറഞ്ഞത് കൈയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.

ഒരു അഭിനേതാവിലേക്കുള്ള തന്റെ ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ യാത്രയെക്കുറിച്ചും,എന്നും കുടുംബത്തെയും,സൗഹൃദങ്ങളെയും പറ്റി ഹൃദ്യമായി സംസാരിച്ചാണ് ടോവിനോ സദസ്സിന്റെ ശ്രദ്ധാകേന്ദ്രമായത്. തിരഞ്ഞെടുക്കപ്പെട്ടവർ പങ്കു വെച്ച കഥകളും അനുഭവങ്ങളും തങ്ങളെ എത്ര മാത്രം മാനസികമായി സ്വാധീനിക്കുന്നുണ്ടെന്ന് അവരിരുവരും പറഞ്ഞു. ഇത് പോലെയുള്ള തുറന്നു പറച്ചിലുകളും കണ്ടുമുട്ടലുകളും ആണ് ജീവിതത്തെ എല്ലാ അർത്ഥത്തിലും സമ്പന്നമാക്കുന്നതെന്ന് താരങ്ങൾ അഭിപ്രായപ്പെട്ടു.

എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ഉയരെ നിര്‍മിക്കുന്നത്. പാർവതി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉയരെയിൽ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് നായകന്മാർ.സിദ്ദിഖ്, പ്രതാപ് പോത്തന്‍, പ്രേംപ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, സംയുക്ത മേനോൻ, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഗോപിസുന്ദറാണ് സംഗീതം. ഗാനരചന റഫീഖ് അഹമ്മദും ഷോബിയും. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളിൽ ആണ് ഉയരെ ചിത്രീകരിച്ചിരിക്കുന്നത്.ഏപ്രിൽ അവസാനം പുറത്തു വരാൻ ഇരിക്കുന്ന ചിത്രം ,കല്പക ഫിലിംസാണ് വിതരണം ചെയ്യുന്നത്.

Click to comment

Leave a Reply

Your email address will not be published.

Advertisement

Related Articles