ആസിഡ് ആക്രമണത്തെ അതിജീവിച്ച ധീരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ഉയരെയുടെ ഓഡിയോ ലോഞ്ച് ഇന്ന് മമ്മൂട്ടി നിർവഹിക്കും.
ഗോപിസുന്ദറാണ് സംഗീതസംവിധായകന്‍. പാർവതിയാണ് നായിക. പൈലറ്റിന്റെ വേഷത്തിലാണ് പാർവതി എത്തുന്നത്.
പാര്‍വതിക്ക് പുറമേ ഉയരെയില്‍ ആസിഫ് അലി ഗോവിന്ദ് എന്ന കഥാപാത്രത്തെയും ടൊവിനോ വിശാല്‍ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്. ഇവരെ കൂടാതെ ‘ലില്ലി’യിലൂടെയും ‘തീവണ്ടി’യിലൂടെയും ശ്രദ്ധേയയായ സംയുക്ത മേനോനും ‘ആനന്ദ’ത്തിലൂടെയും ‘മന്ദാര’ത്തിലൂടെയും ശ്രദ്ധേയയായ അനാര്‍ക്കലി മരയ്ക്കാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പാര്‍വതിയുടെ അച്ഛന്റെ വേഷത്തില്‍ രഞ്ജി പണിക്കറാണ് വേഷമിടുന്നത്. പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ബോബി, സഞ്ജയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ്‌ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്ന, ഷേര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.