ഗാനഗന്ധർവനിലെ ‘ഉന്ത് പാട്ടിലൂടെ’ ഇപ്പോൾ എല്ലാവർക്കും സുപരിചിതയായിക്കഴിഞ്ഞു ഈ പെൺകുട്ടി. മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രിൽ അതുല്യയുടെ ഓരോ വാക്കിലുമുണ്ട്. മമ്മൂട്ടിയെക്കുറിച്ചും ഗാനഗന്ധർവനിലെ അനുഭവങ്ങളെക്കുറിച്ചും അതുല്യ മമ്മൂട്ടി ടൈംസിനോട് :
“എന്റെ എക്കാലത്തേയും ഹീറോയും ലോകസിനിമയിലെ തന്നെ ഇതിഹാസവുമായ മമ്മുക്കയുടെ സാന്നിധ്യം തന്നെ ആദ്യം എന്നെ ഏറെ നെര്‍വസ് ആക്കിയിരുന്നു. മമ്മുക്ക എന്നെ പ്രോല്‍സാഹിപ്പിക്കുകയും പിന്തുണ നല്‍കുകയും ചെയ്തു. അനുഭവങ്ങളുടെ നിധിയായ മമ്മുക്ക എനിക്ക് നിരവധി കാര്യങ്ങളില്‍ വഴികാട്ടിയായി. ധാരാളം കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. അദ്ദേഹം പകര്‍ന്നുതന്ന ആത്മവിശ്വാസം എന്നെ കംഫര്‍ട്ട് ആക്കി. അതായിരിക്കും എന്നെ മുന്നോട്ടുകൊണ്ടുപോവുക. പൊതുവിഷയങ്ങളില്‍ അപ് ടുഡേറ്റ് ആയ അദ്ദേഹത്തില്‍ നിന്ന് പൊതുവിഷയങ്ങളും മനസിലാക്കാനായി.ഗാനഗന്ധര്‍വ്വനിലെ എന്റെ കഥാപാത്രമായ സാന്ദ്ര മമ്മുക്കയുടെ കഥാപാത്രത്തിനൊപ്പം മുഴുനീളമെന്ന പോലെ സഞ്ചരിക്കുന്നുണ്ട്.
ഗാനഗന്ധര്‍വ്വന് വേണ്ടിയാണ് ഞാന്‍ ഡ്രൈവിങ് പഠിച്ചതും പരിശീലിച്ചതും. ഡ്രൈവിങില്‍ എക്‌സ്‌പെര്‍ട്ടായ മമ്മുക്കയുമൊത്ത് വാഗമണില്‍ കൂടി കാറില്‍ സഞ്ചരിക്കുന്ന സീനുണ്ട്. ഒരു പാട്ടുമുണ്ട്. ഞാനാണെങ്കില്‍ ആശങ്കയിലായിരുന്നു. സ്റ്റിയറിങ്ങിലെ എന്റെ ഓരോ നീക്കവും മമ്മുക്ക നിരീക്ഷിക്കുന്നുണ്ട്. ഇടക്കിടെ നിര്‍ദേശങ്ങളും നല്‍കി. ഷൂട്ട് കഴിഞ്ഞ് തിരികെ വരുമ്പോള്‍ കാറോടിക്കുന്നത് മമ്മൂക്കയാണ്. അത് ഒരു ഒന്നൊന്നര ഓട്ടമായിരുന്നു. സെറ്റിലുള്ളവര്‍ അന്തംവിട്ടുപോയി.മ്മൂക്കയെന്ന ഇതിഹാസവും രമേശ് പിഷാരടിയെന്ന പ്രതിഭയും ഒത്തുചേരുന്ന ഒരു സിനിമയാണ് ഗാനഗന്ധര്‍വ്വന്‍. ഇത് ഒരു കുടുംബചിത്രമാണ്. എല്ലാവരും കാണണം”