Connect with us

Hi, what are you looking for?

Latest News

‘എന്റെ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും മമ്മൂക്ക വഴിയാണ് വന്നത്’ – ജോർജ്

രണ്ടു പതിറ്റാണ്ടോളം നീളുന്ന ആത്മ ബന്ധമാണ് മലയാളത്തിന്റെ മഹാ നടനും ജോർജും തമ്മിൽ ഉള്ളത്.അഭിനേതാവും ചമയക്കാരനും തമ്മിലുള്ള ബന്ധത്തിനപ്പുറത്തേക്ക് വളർന്ന സൗഹൃദമാണ് അത്.തന്റെ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും മമ്മൂക്ക വഴിയാണ് വന്നതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജോർജ് പറഞ്ഞു. മമ്മൂക്കയുടെ സ്കിന്നിന് ഓവർ മേക്കപ്പിന്റെ ആവശ്യം ഇല്ലെന്നും ചെറിയ രീതിയിൽ ടച്ചപ്പ് ചെയ്യുകയേ വേണ്ടു എന്നും ജോർജ് പറഞ്ഞു. മേക്കപ്പ് മാത്രമല്ല മമ്മൂട്ടിയുടെ ആരോഗ്യ കാര്യങ്ങളിലും ജോർജിന് ശ്രദ്ധയുണ്ട്. ജോർജിന്റെ വാക്കുകൾ – ‘ദിവസവും രാവിലെ മുടങ്ങാതെയുള്ള സൈക്കിൾ സവാരിയാണ് മമ്മൂക്കയുടെ ഇപ്പോഴത്തെ പ്രധാന വ്യയാമം.പ്രഭാത ഭക്ഷണത്തിന് പഴ വർഗങ്ങൾ ഉൾപ്പെടുത്തും.രാത്രി ഓട്സ് പുട്ടും മീൻ കറിയും ആയിരിക്കും.മട്ടൺ ബിരിയാണിയാണ് അദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷണം. പക്ഷേ അത് വല്ലപ്പോഴും മാത്രമേ കഴിക്കു. മമ്മൂക്ക നോക്കിയാൽ അത് എന്തിനാണെന്ന് തനിക്ക് അറിയാൻ കഴിയാറുണ്ട്. ആൾക്കൂട്ടത്തിനിടയിലൊക്കെ നിൽക്കുമ്പോൾ എന്റെ ശ്രദ്ധ മുഴുവൻ മമ്മൂക്കയിൽ ആയിരിക്കും. ആൾക്കൂട്ടം അദ്ദേഹത്തിന് എന്തെങ്കിലും തരത്തിൽ പ്രയാസം ആകുന്നുണ്ടോ എന്നായിരിക്കും എന്റെ ചിന്ത. മമ്മൂക്ക ആരാധകരുടെ പ്രിയപ്പെട്ട ജോർജേട്ടനെ, പേഴ്‌സണൽ മേയ്ക്കപ്പ്മാൻ എന്ന രീതിയിൽ മമ്മൂട്ടി കാണാറില്ല. സ്വന്തം കൂടപ്പിറപ്പിറപ്പ് തന്നെയാണ് മമ്മൂട്ടിക്ക് ജോർജ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...

© Copyright 2021 Mammootty Times | Designed & Managed by KP.A