ബോക്സ്ഓഫീസിൽ പുതിയ ചരിത്രം എഴുതി രാജ തന്റെ വേട്ട തുടരുകയാണ്. സ്പെഷ്യൽ ഷോകളുടെ കാര്യത്തിൽ റെക്കോർഡ് സൃഷ്ടിച്ചാണ് രാജയുടെ ബോക്സോഫീസ് ഭരണം. ഇപ്പോഴിതാ എറണാകുളം സരിതയിൽ നിന്നും ഒരു പുതിയ വാർത്ത !
എറണാകുളത്തെ ഏറ്റവും വലിയ കപ്പാസിറ്റി തിയേറ്ററാണ് സരിത. 1250 ൽ പരം സീറ്റുകൾ ഉള്ള സരിതയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു സിനിമയ്ക്ക് സ്പെഷ്യൽ തേർഡ് ഷോ… ! അതും റിലീസ് ചെയ്ത നാലാം നാൾ.
അനിയന്ത്രിതമായ ജനത്തിരക്ക് കാരണം നിരവധി ആളുകളാണ് ഓരോ ദിവസവും ടിക്കറ്റ് ലഭിക്കാതെ മടങ്ങുന്നത്. അതും കൂടുതൽ കുടുംബ പ്രേക്ഷകർ. കൗണ്ടറിൽ ക്യൂ നിൽക്കുന്ന പ്രേക്ഷകർക്ക് ടിക്കറ്റ് ലഭിക്കുന്നില്ല എന്ന പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം ഇവിടെ bookmyshow വഴിയുള്ള ഓൺലൈൻ ബുക്കിങ്ങിനു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ സരിതയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു സിനിമയ്ക്ക് സ്പെഷ്യൽ തേർഡ് ഷോ കളിക്കുന്നു ! ഇന്ന് രാത്രി സെക്കൻഡ് ഷോയ്ക്ക് ശേഷം 11:45നാണ് തേർഡ് ഷോ പ്രദർശനം.
സരിത കോംപ്ലക്‌സിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു സിനിമയ്ക്ക് മൂന്നു തിയേറ്ററുകളിലും (സരിത, സവിത, സംഗീത ) ഹൗസ് ഫുൾ ആയി പ്രദര്ശിപ്പിച്ച റെക്കോർഡും മമ്മൂട്ടിയുടെ പേരിലാണ്. മമ്മൂട്ടിയുടെ പഴശിരാജ, ഗ്രേറ്റ് ഫാദർ എന്നിവയാണ് മൂന്നു തിയേറ്ററുകളിലും ഹൗസ് ഫുൾ ആയി പ്രദർശിപ്പിച്ചു റെക്കോർഡ് ഇട്ടത്.