Connect with us

Hi, what are you looking for?

Latest News

എവർഗ്രീൻ ക്ലാസിക്ക് വടക്കൻ വീരഗാഥയ്ക്ക് 30 വയസ്സ്! റിലീസ് ദിവസം ചിത്രം കണ്ട ഡോ.റഷീദ് പട്ടത്തിന്റെ കുറിപ്പ്

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രം ‘ഒരു വടക്കൻ വീരഗാഥ’ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് മൂന്ന് പതിറ്റാണ്ടുകൾ തികയുന്നു . എം.ടി -ഹരിഹരൻ-മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന വടക്കൻ വീരഗാഥ വടക്കന്‍ പാട്ടു സിനിമകളുടെ മുന്‍ശീലങ്ങളെ പൊളിച്ചെഴുതിയാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ചന്തുവായി മമ്മൂട്ടി വെള്ളിത്തിരയിൽ നടത്തിയ അത്ഭുത പ്രകടനം അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരമടക്കം നിരവധി അംഗീകാരങ്ങളും നേടിക്കൊടുത്തു.37-ാമത് ദേശീയ പുരസ്‌കാര മത്സരത്തില്‍ ഹരിഹരന്റെ ഒരു വടക്കന്‍ വീരഗാഥയും അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത മതിലുകളും നാല് പുരസ്‌കാരങ്ങള്‍ വീതമാണ് സ്വന്തമാക്കിയത് എന്നതും ചരിത്രം.

ഒരു വടക്കൻ വീരഗാഥയും ചന്തുവും മുപ്പത് വർഷങ്ങൾക്കിപ്പുറവും സിനിമാ പ്രേമികളുടെ മനസ്സിൽ തിളക്കത്തോടെ നില നിൽക്കുന്നു.വടക്കൻ വീരഗാഥ എന്ന വിസ്മയ ചിത്രം റിലീസ് ദിവസം തന്നെ കണ്ടാസ്വദിച്ച ഡോക്ടർ.റഷീദ് പട്ടത്ത് എഴുതിയ കുറിപ്പിൽ ഇങ്ങനെ പറയുന്നു -“ഈ കഥാപാത്രം ചെയ്യാൻ മമ്മൂട്ടി തന്നെ വേണം എന്ന എഴുത്തുകാരന്റെ നിലപാട്. ആ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലർത്തുന്ന പ്രകടനം തന്നെ മമ്മൂട്ടി കാഴ്ചവെച്ചു എന്ന സംവിധായകന്റെ വിലയിരുത്തൽ. പ്രഗത്ഭ സംവിധായകർക്കും എഴുത്തുകാർക്കും മമ്മൂട്ടിയിലെ അഭിനേതാവിലുള്ള വിശ്വാസം, ആ വിശ്വാസം അക്ഷരം പ്രതി ശരിവെക്കുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ മാസ്മരിക പ്രകടനം ഇവയൊക്കെക്കൊണ്ടു കൂടിയാണ് മമ്മൂട്ടിയെ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടനായി വിലയിരുത്തപ്പെടുന്നത്”

അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

Oru Vadakkan Veeragadha is 30 year old.

April14th. ‘Oru Vadakkan Veeragadha’ is 30 year old. Watched the movie 30 years back with Joy M A and Jayaraj T K, future neurologist and neurosurgeon respectively. Never experienced anything similar from theatre, before or after, till this day. The movie that I had gone on a repeat watch spree ever since. One of a kind. The movie that was inspired from a folklore will remain in our folklore forever.

OVVG is an absolute masterpiece from that master craftsman Hariharan. The screenplay and dialogues written by the living legend M.T.Vasudevan Nair is a tribute to Malayalam.
In fact, if ever a movie had been immortalised for it’s dialogues, it’s Oru Vadakkan Veeragadha. Ramachandrababu’s camera and the colour tone he used for the movie had given it the feel of a timeless classic. Ravi Bombay’s music and background scores in OVVG is still a treat for the ears.
Above all, a performance for the ages from Mammootty, a performance that has no parallels on Indian film screen. Every scene… every moment… every dialogue…even every sigh had the viewers watching, literally on the edge of the seat.
Mammootty’s face lit with countless emotions backed by incomparable dialogue delivery, it’s sound modulations and brilliant voice overs transcends time and is synonymous with the movie itself. An acting master class which turned out to be a reference to all students of cinema.

ഇന്നും ആ ശബ്ദം കാതുകളിൽ മുഴങ്ങുന്നു….
“പുത്തൂരം വീട്ടിലേക്ക്…. കേളികേട്ട പുത്തൂരം വീട്ടിലേക്കാണ് യാത്ര….”
സമാനതകളില്ലാത്ത ഈ പ്രകടനം ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് തന്നെ എം ടി മനസ്സിൽ കണ്ടിരുന്നു. അതുകൊണ്ടാണല്ലോ തിരക്കഥ പൂർത്തിയാക്കിയ ഉടൻ അദ്ദേഹം ഹരിഹരനോട് പറഞ്ഞത്. “ഇതിന് അവൻ വേണം. ചന്തു ആകാൻ അവൻ തന്നെ വേണം”.

വടക്കൻ പാട്ടുകളിലൂടെ ആസ്വാദകർക്ക് ഏറെ പരിചിതമായ ചന്തു എന്ന കഥാപാത്രത്തെ തികച്ചും വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുക എന്നത് വെല്ലുവിളി തന്നെയാണ്. ഒരു വടക്കൻ വീരഗാഥയിലെ മമ്മൂട്ടിയുടെ ഓരോ അംഗ ചലനങ്ങളും, സംഭാഷണ ശകലങ്ങളും ഭാവ വിന്യാസങ്ങളും അതി സൂക്ഷ്മമായി വിന്യസിക്കപ്പെട്ടപ്പോളാണ് ആ കഥാപാത്രം ആസ്വാദകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയതും പാണർ പാടിനടന്ന ചതിയൻ ചന്തു ഒരു വടക്കൻ വീരഗാഥയിലെ മമ്മൂട്ടിയുടെ ചന്തുവായി താതാത്മ്യം പ്രാപിച്ചതും. മലയനോട് തൊടുത്തു മരിച്ച അച്ഛന്റെ മകനായും, പൊന്നിനും പണത്തിനുമൊപ്പം തൂക്കി നോക്കിയപ്പോൾ നിഷ്ക്കരുണം ചതിക്കപ്പെട്ട കാമുകനായും, സ്നേഹം പങ്കു വെച്ചപ്പോൾ കൈവിറച്ച ഗുരുവിന്റെ ശിഷ്യനായുമൊക്കെ വ്യത്യസ്ത മാനങ്ങളുള്ള, സങ്കീർണമായ മാനസികാവസ്ഥകളിലൂടെ സഞ്ചരിക്കുന്ന അതി സങ്കീർണമായ കഥാപാത്രത്തെ തികഞ്ഞ കയ്യടക്കത്തോടെ, പൂർണതയോടെ വെള്ളിത്തിരയിലെത്തിക്കാൻ ഇന്ത്യൻ സിനിമയിൽ മമ്മൂട്ടിക്കല്ലാതെ മറ്റൊരു അഭിനേതാവിനും സാധിക്കില്ല.

പറഞ്ഞും കേട്ടും മനസ്സിൽ പതിഞ്ഞ ചതിയൻ ചന്തുവിനെ മലയാളത്തിന്റെ മഹാനായ എഴുത്തുകാരൻ മറ്റൊരു വീക്ഷണകോണിലൂടെ നോക്കിക്കാണുകയും അക്ഷരങ്ങളിലൂടെ പുനരവതരിപ്പിക്കുകയും ചെയ്തപ്പോൾ അതിന് ചലച്ചിത്ര ഭാഷ്യം ചമച്ച പ്രഗത്ഭ സംവിധായകൻ ഹരിഹരന്റെ വാക്കുകൾ ഇങ്ങനെ – “വടക്കൻ വീരഗാഥയിൽ മമ്മൂട്ടി മനസു കൊണ്ടും ശരീരം കൊണ്ടും ചന്തുവിനെ ഏറ്റെടുത്തു. വാൾ പയറ്റും കുതിര സവാരിയും കളരി മുറകളുമെല്ലാം അങ്ങേയറ്റം ആത്മാർത്ഥതയോടെ പരിശീലിച്ചു. നടപ്പിലും എടുപ്പിലുമെല്ലാം അദ്ദേഹം ചന്തുവായി മാറി. അദ്ദേഹത്തിന്റെ ഡയലോഗ് പ്രസന്റേഷൻ എന്നെ വല്ലാതെ വിസ്മയിപ്പിച്ചു. ക്ളൈമാക്സ് സീനിൽ ‘എനിക്ക് പിറക്കാതെ പോയ മകനാണല്ലോ ഉണ്ണീ നീ’ എന്ന വികാരോജ്വലമായ വാക്കുകൾ കേൾക്കുമ്പോൾ എന്റെ കണ്ണ് നിറയും”

ഈ കഥാപാത്രം ചെയ്യാൻ മമ്മൂട്ടി തന്നെ വേണം എന്ന എഴുത്തുകാരന്റെ നിലപാട്. ആ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലർത്തുന്ന പ്രകടനം തന്നെ മമ്മൂട്ടി കാഴ്ചവെച്ചു എന്ന സംവിധായകന്റെ വിലയിരുത്തൽ. പ്രഗത്ഭ സംവിധായകർക്കും എഴുത്തുകാർക്കും മമ്മൂട്ടിയിലെ അഭിനേതാവിലുള്ള വിശ്വാസം, ആ വിശ്വാസം അക്ഷരം പ്രതി ശരിവെക്കുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ മാസ്മരിക പ്രകടനം ഇവയൊക്കെക്കൊണ്ടു കൂടിയാണ് മമ്മൂട്ടിയെ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടനായി വിലയിരുത്തപ്പെടുന്നത്.

ഒരു വടക്കൻ വീരഗാഥയോളം എന്നെ മോഹിപ്പിച്ച മറ്റൊരു സിനിമയും ഇല്ല എന്നതാണ് സത്യം . ഇനി ഉണ്ടാകും എന്ന് വലിയ പ്രതീക്ഷയുമില്ല. കാരണം വടക്കൻ വീരഗാഥയേക്കാൾ എന്നെ മോഹിപ്പിക്കാൻ സാധ്യതയുള്ള ഒരേയൊരു സിനിമയേ ഭാവനയിൽ ഉള്ളു . ഹരിഹരന്റെ സംവിധാനത്തിൽ, എം ടിയുടെ രണ്ടാമൂഴത്തിലെ ഭീമനായി മമ്മൂട്ടി സ്‌ക്രീനിൽ എത്തണം . കഥാപാത്രങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞുള്ള സൂക്ഷ്മാഭിനയം കൊണ്ട്, മമ്മൂട്ടിക്ക് മാത്രം സാധ്യമാകുന്ന വിസ്മയകരമായ പകർന്നാട്ടം
എം ടി യുടെ ഭീമനെ വെള്ളിത്തിരയിൽ അനശ്വരമാക്കും എന്നതിൽ തർക്കമില്ല.

രണ്ടാമൂഴത്തിലെ ഭീമനായി മമ്മൂട്ടിയുടെ മാസ്മരിക ശബ്ദം വീണ്ടും തിയേറ്ററിൽ മുഴങ്ങുന്നത് ഒന്നു ചിന്തിച്ചുനോക്കൂ….
“ഹസ്തിനപുരിയിലേക്ക്…. കേളികേട്ട ഹസ്തിനപുരിയിലേക്കാണ് യാത്ര….”

https://www.facebook.com/rasheed.pattath/posts/2120153808039087?notif_id=1555210338800588&notif_t=feedback_reaction_generic_tagged
https://www.youtube.com/watch?v=TNgmhyMFeO4

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...