ജ്യേഷ്ഠന്റെ സ്‌നേഹവും കരുതലും തന്നെയാണ് തങ്ങളുടെ കുടുംബത്തിലുള്ളവരുടെ ഭാഗ്യമെന്നും ആ തണലില്‍ നില്‍ക്കാന്‍ കഴിയുന്നത് ദൈവാനുഗ്രഹമാണെന്നും മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംകുട്ടി.സ്‌കൂളില്‍ പഠിക്കുമ്പോഴേ അദ്ദേഹത്തിന് സിനിമയും കലയുമൊക്കെ ആവേശമായിരുന്നു. മമ്മൂട്ടിയെക്കുറിച്ച് സഹോദരന്റെ വാക്കുകൾ ഇങ്ങനെ – “പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഏട്ടന്‍ സത്യന്‍ സാറിന്റെ അനുഭവങ്ങള്‍ പാളിച്ചകളില്‍ അഭിനയിച്ചു. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ കാലചക്രം, അതിന് ശേഷം എം.ടിയുടെ ദേവലോകം, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. കഠിനാധ്വാനമാണ് ഒരു മനുഷ്യനെ ഉയര്‍ച്ചയിലേക്കെത്തിക്കുന്നതെന്നതിന് തെളിവാണ് അദ്ദേഹത്തിന്റെ ജീവിതം.പ്രൊഫഷണല്‍ ലൈഫിലാണെങ്കിലും പേഴ്‌സണല്‍ ലൈഫിലാണെങ്കിലും ഏട്ടന്‍ കാണിക്കുന്ന ആത്മാര്‍ഥത വളരെ വലുതാണ്. സഹോദരങ്ങളോടും ഞങ്ങളുടെ മക്കള്‍, അവരുടെ മക്കള്‍ ഇവരോടൊക്കെ കാണിക്കുന്ന അറ്റാച്ച്‌മെന്റ്, കെയറിംഗ് ഇതൊക്കെ ഏതൊരാളും കൊതിക്കുന്നതാണ്. അങ്ങനെയൊക്കെ ആവാന്‍ ഒരിക്കലും എനിക്കാവില്ല”