ചെറിയ വേഷങ്ങളിൽ തുടങ്ങി നായക നിരയിലേക്ക് ഉയർന്ന നടനാണ് ജോജു ജോർജ്.നിർമ്മാതാവ് എന്ന നിലയിലും മലയാള സിനിമയിൽ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. ജോസഫ് എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് മമ്മൂക്ക എന്ന് ജോജു അടുത്തിടെ പറഞ്ഞു. സിനിമയിൽ താൻ ഒന്നുമല്ലാതിരുന്ന കാലത്തു പോലും അദ്ദേഹം എന്റെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു. അതുപോലെ ലാൽ ജോസ്, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ, അനൂപ് മേനോൻ, എന്നിവരും ജീവിതത്തിൽ ഒരുപാട് സഹായിച്ചുണ്ട്. ബിജുമേനാനുമായുളള സൗഹൃദം ജീവിതത്തിൽ വലിയ വഴിത്തിരിവായെന്നും ജോജു പറഞ്ഞു.